|    Jul 18 Wed, 2018 12:24 pm
FLASH NEWS

കൃഷിയിടങ്ങളിലെ കളകള്‍ നശീകരണം ; രാസവിഷ മാലിന്യങ്ങളുടെ ഉപയോഗം വ്യാപകം

Published : 28th September 2017 | Posted By: fsq

 

ചാലക്കുടി: കൃഷിയിടങ്ങളിലെ കളകള്‍ നശിപ്പിക്കാനായി രാസവിഷ മാലിന്യങ്ങളുടെ ഉപയോഗം വ്യാപകമാകുന്നു. കോടശ്ശേരി, പരിയാരം, മേലൂര്‍ പഞ്ചായത്തുകളിലാണ് ഇത്തരത്തിലുള്ള ഉഗ്രവിഷത്തിന്റെ ഉപയോഗം നടക്കുന്നത്. കുറ്റിക്കാട്-മോതിരക്കണ്ണി റോഡില്‍ കുറ്റിച്ചിറക്ക് തിരിയുന്ന ഭാഗത്തെ കൃഷിയിടത്ത് കഴിഞ്ഞ ദിവസം രാസവിഷ ലായനി തളിച്ചു. ഒരേക്കറോളം വരുന്ന കൃഷിയിടത്തെ പുല്ലുകളും മറ്റ് കളകളും ഉണങ്ങിക്കരിഞ്ഞ നിലയിലാണ്. രാവിലെ രാസവിഷം തളിച്ച് വൈകീട്ടോടെ പുല്ലും മറ്റും പൂര്‍ണമായി ഉണങ്ങി പോയതായി നാട്ടുകാര്‍ പറയുന്നു. അതുഗ്രശഷിയുള്ള ഇത്തരം രാസവിഷം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ കൃഷിയിടത്തോട് ചേ ര്‍ന്നാണ് കപ്പത്തോട് ഒഴുകുന്നത്. ഈ കൃഷിയിടത്തെ വിഷാംശങ്ങള്‍ കപ്പത്തോട്ടിലൂടെ ചാലക്കുടി പുഴയില്‍ ഒഴുകിയെത്താനുള്ള സാധ്യതയും ഏറെയാണ്. പ്രദേശവാസികള്‍ക്കും കാറ്റിലൂടെ വിഷമാലിന്യം ശ്വസിക്കേണ്ടതായും വരും. കൃഷി ഓഫിസര്‍ സ്ഥലം പരിശോധന നടത്തി കൃഷി ഓഫിസറുടെ അനുമതിയോട് കൂടിയെ ഇത്തരത്തിലുള്ള രാസവിഷങ്ങള്‍ കൃഷിയിടങ്ങളില്‍ പ്രയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമനം. എന്നാല്‍ എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും കൃഷിയിടത്തെ കളകള്‍ ഇല്ലാതാക്കാന്‍ രാസവിഷത്തിന്റെ ഉപയോഗം കൊണ്ടാകുമെന്നതിനാലാണ് പലരും മാരകമായ ഈ വിഷം ഉപയോഗിക്കുന്നത്. ഇവ തെളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കളകള്‍ ഉണങ്ങി പോകുമത്രെ. പണിക്കാരെ നിര്‍ത്തിയാല്‍ ദിവസങ്ങളോളം വേണ്ടിവരും ഇത്തരം കളകള്‍ നീക്കം ചെയ്യാന്‍. അതുകൊണ്ട് തന്നെ എളുപ്പവും ലാഭകരവുമായ ഈ രീതിയാണ് പലയിടത്തും ഉപയോഗിക്കുന്നത്. മാരകമായ വിഷം ജലശ്രോതസ്സുകളെ മലിനമാക്കുക മാത്രമല്ല മാരകമായ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss