|    Jan 20 Fri, 2017 9:45 pm
FLASH NEWS

കൃഷിയാവശ്യത്തിന് കുഴിച്ച കുഴല്‍ക്കിണറിലെ ജലം വില്‍ക്കുന്നതായി പരാതി

Published : 14th October 2016 | Posted By: Abbasali tf

പാലക്കാട്: കൃഷിയാവശ്യത്തിനുവേണ്ടി കുഴിച്ച കുഴല്‍കിണറിലെ വെള്ളം വില്‍ക്കുന്നതായി പരാതി. മലമ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ അഞ്ചാംവാര്‍ഡിലെ തൂപ്പള്ളത്താണ് വെള്ളം വില്‍പന നടത്തുന്നത്. വേനല്‍ക്കാലമായാല്‍ ജലക്ഷാമം കൊണ്ട് രൂക്ഷമാവുന്ന പ്രദേശത്താണ് ഈ വെള്ളം വില്‍പന. തൂപ്പള്ളത്തെ വാക്കാട് വാട്ടര്‍ടാങ്കിന് പരിസരത്ത് കൃഷിയാവശ്യത്തിനുവേണ്ടി എന്നു പറഞ്ഞ് 2016ല്‍ ഏപ്രില്‍ 25നാണ് ഭൂജലവകുപ്പില്‍ അപേക്ഷ നല്‍കി ഇവിടെ കുഴല്‍കിണര്‍ കുഴിച്ചത്. കളത്തില്‍ വീട്ടില്‍ ശിവാനന്ദനാണ് കിണര്‍ കുഴിക്കാന്‍ അനുമതി നല്‍കിയത്. ഇതിനു തൊട്ടടുത്തുതന്നെ ഏകദേശം 20 അടിയോളം താഴ്ചയുള്ള കിണറുണ്ട്.  ഇത് നിലനില്‍ക്കെയാണ് വെള്ളം വില്‍ക്കാനെന്ന ലക്ഷ്യത്തോടെ കുഴല്‍കിണര്‍ കുഴിച്ചത്. കുഴല്‍കിണറില്‍ നിന്നും വലിയ കിണറില്‍ നിന്നുമെല്ലാം ഡീസല്‍ മോട്ടോറും പമ്പും ഉപയോഗിച്ച് വെള്ളം ഊറ്റിയെടുത്ത് വില്‍ക്കുകയാണ് രീതി. കുടിവെള്ളത്തിനും മറ്റു പല ആവശ്യങ്ങള്‍ക്കുമായി വലിയ ടാങ്കര്‍ ലോറികളില്‍ കടത്തുകയാണ് പതിവ്. ഇപ്പോള്‍ ദിനംപ്രതി അഞ്ച് ടാങ്കര്‍ വെള്ളമെങ്കിലും ഇവിടെനിന്ന് കൊണ്ടുപോവുന്നു. വേനല്‍ക്കാലമായാല്‍ ഇത് വര്‍ധിക്കും.  സര്‍വേ നമ്പര്‍ 364/2 പ്പെട്ട സ്ഥലത്തില്‍ നടക്കുന്ന ജലചൂഷണത്തിനെതിരേ പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും കലക്ടര്‍ക്കും പഞ്ചായത്ത് ഓഫിസിലും ഭൂജല വകുപ്പ് ഓഫിസിലും പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്‌സി. എന്‍ജിനീയര്‍ മുരളീധരന്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും കുഴല്‍കിണര്‍, വലിയ കിണര്‍, ടാങ്കര്‍ ലോറി എന്നിവ ഉപയോഗിച്ച് വെള്ളക്കടത്ത് നടക്കുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ ആറിന് കുഴല്‍കിണര്‍ നിര്‍മാണത്തിനുള്ള സബ്‌സിഡി റദ്ദാക്കുകയും ചെയ്തു. ഭൂജല വകുപ്പ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിനുശേഷം രണ്ട് മാസത്തോളം വെള്ളക്കച്ചവടം ഉണ്ടായില്ലെങ്കിലും ഇപ്പോള്‍ ഇത് വീണ്ടും തുടരുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക