|    Sep 22 Fri, 2017 6:39 am
Home   >  Todays Paper  >  Page 4  >  

കൃഷിമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 9th October 2016 | Posted By: SMR

പേരാമ്പ്ര: നിയോജകമണ്ഡലം വികസനമിഷന്‍ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി വി എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. വടകര പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി കെ രാഗേഷ്, പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് ജിതേഷ് മുതുകാട്, റഷീദ്, വി ടി സൂരജ്, കെ സി അനീഷ്, പ്രിന്‍സ് ആന്റണി എന്നിവരെയാണ് പോലിസ് പിടികൂടിയത്.
പേരാമ്പ്ര-ഉള്ള്യേരി സംസ്ഥാനപാതയില്‍ കൈതക്കലില്‍ വാഹനത്തിന്റെ വേഗം നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച സ്പീഡ് ബ്രേക്കറിന് സമീപത്താണ് സംഭവം. ആറംഗ സംഘം പോലിസിന്റെയും മന്ത്രിയുടേയുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ നാടകീയമായി തടഞ്ഞ് കരിങ്കൊടി കാണിക്കുകയായിരുന്നു. പേരാമ്പ്ര ന്യൂകോര്‍ട്ട് റോഡിന് സമീപത്തുവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി കാണിക്കാന്‍ നീക്കം നടത്തിയെങ്കിലും പോലിസ് ഇടപെട്ട് ശ്രമം വിഫലമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക