|    Jan 17 Tue, 2017 12:27 pm
FLASH NEWS

കൃഷിഭവനുകള്‍ പച്ചത്തേങ്ങ സംഭരണം നിര്‍ത്തിവച്ചു; കര്‍ഷകര്‍ വലയുന്നു

Published : 20th October 2016 | Posted By: SMR

ചാവക്കാട്: പച്ചത്തേങ്ങ സംഭരണം കൃഷിഭവനുകള്‍ നിര്‍ത്തിവെച്ചതോടെ കര്‍ഷകര്‍ വലയുന്നു. പൊതു മാര്‍ക്കറ്റില്‍ 18 രൂപ വിലയുള്ളപ്പോള്‍ കിലോക്ക് 25 രൂപക്കാണ് കൃഷിഭവനുകള്‍ കര്‍ഷകരില്‍നിന്ന് പച്ചത്തേങ്ങ സംഭരിച്ചിരുന്നത്. തേങ്ങ സംഭരണത്തിന്റെ കണക്കെഴുത്തിനും മറ്റുമായി 9000 രൂപ മാസ വേതനത്തില്‍ ഒരു അക്കൗണ്ടന്റിനേയും കയറ്റിറക്കിന് 350 രൂപ ദിവസ വേതനത്തില്‍ രണ്ടു തൊഴിലാളികളെയുമാണ് ഓരോ കൃഷിഭവനുകളും താല്‍ക്കാലികമായി നിശ്ചയിച്ചിരുന്നത്. ഇവരെ ഈ മാസം പത്തോടെ കൃഷിവകുപ്പ് ഡയറക്ടര്‍ പിരിച്ചുവിടുകയായിരുന്നു. ഇതാണ് പച്ചത്തേങ്ങ സംഭരണം നിര്‍ത്തിവെക്കാന്‍ കാരണമായത്. യുഡിഎഫ് ഭരണകാലത്ത് നിയമിക്കപ്പെട്ടവരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്. എന്നാല്‍, പകരം സംവിധാനം ഏര്‍പ്പെടുത്തിയ ശേഷം മാത്രം ചെയ്യേണ്ട ഈ നടപടി കര്‍ഷകരെ നിരാശരാക്കുംവിധം ധൃതിപിടിച്ചെടുത്തതാണ് തേങ്ങ സംഭരണം അവതാളത്തിലാക്കിയത്. നേരത്തെ കൃഷിഭവന്‍ മുഖേന സംഭരിച്ച നാളികേരത്തിന്റെ വില മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്കു ലഭിച്ചിരുന്നില്ല. കേരഫെഡ് കൃഷിഭവനുകള്‍ മുഖേന സംഭരിക്കുന്ന പച്ചത്തേങ്ങയുടെ വില ഇപ്പോള്‍ ഏതാണ്ട് നാലുമാസം കഴിഞ്ഞാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇത് സംഭരിക്കുമ്പോള്‍തന്നെ നല്‍കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് പച്ചത്തേങ്ങ സംഭരണം നിര്‍ത്തിവെച്ചത്. പൊതുവിപണിയില്‍ തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞുനില്‍ക്കുന്നതിനാല്‍ പച്ചത്തേങ്ങ സംഭരണം കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. തേങ്ങ പറിച്ച് മാസങ്ങളോളം കാത്തിരുന്നശേഷമാണ് പലര്‍ക്കും കൃഷിഭവനില്‍ തേങ്ങ നല്‍കാന്‍ കഴിഞ്ഞത്. നാളികേരത്തിന്റെ വിലയിടിവിനെ തുടര്‍ന്ന് കാര്‍ഷികമേഖലയില്‍ ജോലിയെടുപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ദുരിതത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക