|    Oct 17 Wed, 2018 6:30 am
FLASH NEWS

കൃഷിനാശം വള്ളിക്കോട്ടെ പാടശേഖരങ്ങള്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

Published : 21st September 2017 | Posted By: fsq

 

പത്തനംതിട്ട: വെള്ളം കയറി കൃഷിനാശം ഉണ്ടായ പത്തനംതിട്ട വള്ളിക്കോട്ടെ പാടശേഖരങ്ങളില്‍ കൃഷിവകുപ്പ് ഉദ്ദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ജില്ലയില്‍ പത്ത് ഹെക്ടറിലധികം നെല്‍കൃഷി വെള്ളപ്പൊക്കത്തില്‍ നശിച്ചതായാണ് കണക്കാക്കുന്നത്. അപ്പര്‍കുട്ടനാട് കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും അധികം നെല്‍കൃഷിയുള്ളത് വള്ളിക്കോട് പഞ്ചായത്തിലെ പാടശേഖരങ്ങളിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് വള്ളിക്കോട്ടെ നരിക്കുഴി, തലച്ചേമ്പ് എന്നീ പാടശേഖരങ്ങളില്‍ വെള്ളം കയറി ചിങ്ങ കൃഷിയുടെ വിളവെടുക്കാറായ നെല്‍കൃഷി നശിച്ചു. വള്ളിക്കോട് പാടശേഖരങ്ങളിലെ കൃഷിനാശം വിലയിരുത്തുന്നതിനായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പാടശേഖരങ്ങളില്‍ സന്ദര്‍ശനം നടത്തി. അപ്പര്‍കുട്ടനാട് അടക്കം ജില്ലയില്‍ പത്ത് ഹെക്ടറോളം നെല്‍കൃഷി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ  വെള്ളപ്പൊക്കത്തില്‍  നശിച്ചതായാണ് പ്രാഥമികമായി കണക്കാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷൈല ജോസഫ് പറഞ്ഞു. വള്ളിക്കോട് പാടശേഖരങ്ങളിലെ നെല്‍കൃഷിക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഷൈല ജോസഫ് പറഞ്ഞു. പ്രിന്‍സിപ്പള്‍ കൃഷി ഓഫിസര്‍ക്കൊപ്പം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശോശാമ്മ കെ എം, വള്ളിക്കോട് കൃഷി ഓഫിസര്‍ എസ് ബിന്ദു,  പാടശേഖര സമിതി സെക്രട്ടറി രാ
മചന്ദ്രന്‍ നായര്‍, കൃഷി അസിസ്റ്റന്റുമാരായ എം എസ് പ്രവീണ്‍, ബാബു കുട്ടന്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss