|    Jan 21 Sat, 2017 11:14 pm
FLASH NEWS

കൃഷിക്ക് സര്‍ക്കാര്‍ എല്ലാവിധ പ്രോല്‍സാഹനവും നല്‍കും: മന്ത്രി

Published : 10th July 2016 | Posted By: SMR

കാഞ്ഞങ്ങാട്: കൃഷി വ്യാപിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാര്‍ഷിക പുനരാവിഷ്‌കരണ ക്യാംപയിനായ പൊലിവിന്റെ ജില്ലാതല ഉദ്ഘാടനം രാവണീശ്വരം നാട്ടാങ്കല്ലില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യസംസ്ഥാനത്തെ പച്ചക്കറികള്‍ കൊണ്ട് നിറയുന്ന ഇവിടത്തെ വിപണികള്‍ നമ്മുടെ നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളെ കൊണ്ട് നിറയ്ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 2.25 ലക്ഷം മെട്രിക്ടണ്‍ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തരിശുനിലങ്ങളില്‍ കൃഷി തുടങ്ങുന്ന പരിപാടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരികയാണ്. കുടുംബശ്രി സംവിധാനത്തെ ശക്തിപ്പെടുത്താന്‍ 200 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
എഡിഎം കെ അംബുജാക്ഷന്‍ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, അംഗം വി കുഞ്ഞിരാമന്‍, എം വി രാഘവന്‍, കെ സതി, ടി മാധവന്‍ മാസ്റ്റര്‍, ബിന്ദു, ഗീത, പി പത്മനാഭന്‍,കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക കെ സുജാത സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക