|    Aug 24 Thu, 2017 10:21 am

കൃഷിക്കൊരുക്കിയ പാടം കൈയേറി തോടു നിര്‍മിക്കാന്‍ ശ്രമം

Published : 28th October 2016 | Posted By: SMR

മാള: അന്നമനട ഗ്രാമപ്പഞ്ചായത്തില്‍ മൂന്നാം വാര്‍ഡ് വെണ്ണൂര്‍ സൗത്തിനെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തംഗം കൃഷിഭൂമിയില്‍ അതിക്രമം കാണിച്ചതായി പരാതി. മേലഡൂര്‍ മൂര്‍ക്കനിക്കര പാടശേഖരത്തില്‍ ഇന്നലെ വൈകീട്ടാണ് ഗ്രാമപ്പഞ്ചായത്തംഗം അതിക്രമം കാണിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. എഴുപത്തിയഞ്ച് ഏക്കറോളം വരുന്ന പാടശേഖരത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തോടുകള്‍ കീറി കൃഷിയോഗ്യമല്ലാതാക്കിയിരിക്കയാണ്. അമ്പത് സെ ന്റോളം വരുന്ന കൃഷിഭൂമിയില്‍ വലിയ തോടുകള്‍ കീറിയിട്ടുണ്ട്. വെണ്ണൂര്‍ വനിതാ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. രണ്ട് പൂവ് നെല്‍കൃഷി ചെയ്യുന്ന പാടശേഖരമാണിത്. നെല്‍കൃഷി ചെയ്യാനാകാത്ത വിധത്തിലാണ് തോടുകള്‍ കീറിയിരിക്കുന്നത്.  പഞ്ചായത്ത് ഭരണസമിതിയില്‍ പെട്ട പഞ്ചായത്തംഗം അധികാര ദുര്‍വിനിയോഗം നടത്തിയതായാണ് ആക്ഷേപം.എക്കാട്ടിത്തോട് വന്‍തോട് പദ്ധതിയുടെ ഭാഗമായുള്ള തോട്ടിലേക്കുള്ള നീര്‍ച്ചാലുകള്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ തടയപ്പെട്ടതായും പരാതിയുണ്ട്. പാടശേഖരസമിതി ഭാരവാഹികള്‍ മാള പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്‌ഐ കെ ശ്രീജിത്തിന്റ നേതൃത്വത്തില്‍ എത്തിയ പോലിസ് പഞ്ചായത്തംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. സംഭവത്തില്‍ മാള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇടക്ക് നേതാക്കളായ അഡ്വ വിവി ജയരാമന്‍, അഡ്വ എംകെ ഹക്ക്, ഗീത ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക