|    Nov 19 Mon, 2018 2:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കൃഷിക്കല്ലാതെ കാര്‍ഷിക വായ്പ നല്‍കരുത്

Published : 4th November 2018 | Posted By: kasim kzm

തൃശൂര്‍: സ്വര്‍ണപ്പണയ വായ്പാ തട്ടിപ്പു വ്യാപകമായ സാഹചര്യത്തില്‍ കൃഷിക്കല്ലാതെ സ്വര്‍ണപ്പണയത്തില്‍ കാര്‍ഷിക വായ്പ നല്‍കരുതെന്ന് കൃഷിവകുപ്പിന്റെ കര്‍ശന നിര്‍ദേശം. സ്വര്‍ണപ്പണയ തട്ടിപ്പ് റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കര്‍ഷകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ അഗ്രികള്‍ച്ചറല്‍ ഗോള്‍ഡ് ലോണ്‍ ആണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടത്. കൃഷിയാവശ്യത്തിന് സ്വര്‍ണപ്പണയത്തില്‍ കുറഞ്ഞ പലിശയ്ക്കു പണം വായ്പ നല്‍കുന്നതായിരുന്നു പദ്ധതി. പലിശ നാലു ശതമാനം മാത്രം. അടുക്കളത്തോട്ടം പോലുമില്ലാത്തവര്‍ കൃഷിക്കെന്ന പേരില്‍ ലക്ഷങ്ങള്‍ വായ്പയെടുത്തു. സംസ്ഥാനത്ത് 40000 കോടി രൂപയാണ് എജിഎല്‍ പദ്ധതി പ്രകാരം വായ്പ നല്‍കിയത്. ഇതില്‍ കര്‍ഷകര്‍ക്കുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ നല്‍കിയത് 6600 കോടി രൂപ മാത്രം. അതായതു ഭൂരിഭാഗം പേരും വായ്പയെടുത്തതു കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായിരുന്നു. ഇങ്ങനെ നല്‍കിയത് 33,400 കോടി രൂപ. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണു കൃഷിവകുപ്പ് പിടിമുറുക്കിയത്.
കൃഷിക്കാണെന്നു കൃഷി ഓഫിസര്‍ സാക്ഷ്യപ്പെടുത്താതെ വായ്പ നല്‍കരുതെന്നു കൃഷിവകുപ്പ് ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായ്പ പുതുക്കാനും ഈ മാനദണ്ഡം പാലിക്കും.
നിലവിലെ വായ്പാ തട്ടിപ്പ് സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കൃഷിമന്ത്രി പറഞ്ഞു. കാര്‍ഷിക വായ്പയുടെ പേരില്‍ ഇതുവരെ നടന്നിരുന്നതു വന്‍ അഴിമതിയായിരുന്നു. ഇതിന് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക സ്വര്‍ണപ്പണയ വായ്പ പ്രകാരം സ്വര്‍ണം പണയം വച്ച് കുറഞ്ഞ പലിശയ്ക്ക് പണമെടുത്തവര്‍ക്ക് ഇനി പിടിവീഴും. കൃഷിക്കാണെന്നു തെളിയിക്കാതെ ഇവര്‍ക്ക് വായ്പ പുതുക്കാനോ, പുതിയ വായ്പ എടുക്കാനോ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss