കൃപാല്‍സിങിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു
Published : 20th April 2016 | Posted By: SMR
അട്ടാരി: പാകിസ്താനി ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇന്ത്യന്‍ തടവുകാരന് കൃപാല്‍ സിങിന്റെ മൃതദേഹം ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി. കൃപാല്‍സിങിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന്റെ സഹോദരി ജംഗിര്‍ കൗര്‍, പഞ്ചാബ് കാബിനറ്റ് മന്ത്രി ഗുല്‍സാര്‍ സിങ് രാണികെ, അമൃത് സര് ഡെപ്യൂട്ടി കമ്മീഷണര്‍ വരുണ്‍ രൂജം, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വാഗാ അതിര്‍ത്തിയിലെ ജോയന്റ് ചെക്ക് പോസ്റ്റിലെത്തിയിരുന്നു.
2013 മെയില്‍ പാക് ജയിലില്‍ കൊല്ലപ്പെട്ട മറ്റൊരു ഇന്ത്യന്‍ തടവുകാരനായ സരബ്ജിത് സിങിന്റെ സഹോദരി ദല്‍ബിര്‍ കൗറും എത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഗുരുദാസ്പൂരില്‍ കൃപാല്‍സിങിന്റെ മൃതദേഹം സംസ്കരിക്കുക. 1992ലാണ് വാഗാ അതിര്‍ത്തി കടന്നെത്തിയ സിങിനെ പാകിസ്താന് അറസ്റ്റ് ചെയ്തത്. പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ബോംബ് സ്ഫോടന കേസില്‍ സിങിന് പിന്നീട് പാക് കോടതി വധശിക്ഷ വിധിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.