|    May 27 Sat, 2017 5:42 pm
FLASH NEWS

കൃത്രിമ മുട്ടകളുമായി വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു

Published : 12th October 2016 | Posted By: Abbasali tf

അടിമാലി: കുഞ്ചിത്തണ്ണിയില്‍ കൃത്രിമ മുട്ടയുമായി എത്തിയ തമിഴ്‌നാട് വാഹനം നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരെ വെട്ടിച്ച് വാഹനവുമായി കടക്കാന്‍ ശ്രമിച്ച ജീവനക്കാരെ നാട്ടുകാര്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തിയാണ് പിടികൂടിയത്. തേക്കുംകാനത്ത് തടഞ്ഞിട്ട വാഹനം വീണ്ടും നാട്ടുകാര്‍ കുഞ്ചിത്തണ്ണിയിലേയ്ക്ക് തിരിച്ച് കൊണ്ടുപോയി. കഴിഞ്ഞയാഴ്ച്ച വിതരണം ചെയ്ത മുട്ടകളിലാണ് വ്യാപകമായി കൃത്രിമ മുട്ടകള്‍ കണ്ടെത്തിയത്. ഹോട്ടലുകളില്‍ നിന്നടക്കം മുട്ടകള്‍ വാങ്ങി ഉപയോഗിച്ചവര്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോഴി മുട്ടകളില്‍ നിന്നും വ്യത്യസ്തമായി തോന്നുന്ന മുട്ടകള്‍ കടയുടമ മാറ്റിവയ്ക്കുകയായിരുന്നു. തമിഴ്‌നാട് നാമക്കല്ലില്‍ നിന്നും എത്തുന്ന കെഎന്‍എം കമ്പനിയുടെ വാഹനങ്ങളിലാണ് മുട്ടകള്‍ വിതരണം ചെയ്തിരു—ന്നത്. ചൊവ്വാഴ്ച ഉച്ചയോടെ വീണ്ടും വിതരണത്തിനെത്തിയ ഇവരെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് തടഞ്ഞു. വ്യാജമാണെന്നും ബോധ്യപ്പെടുത്താന്‍ മുട്ടകള്‍ പൊട്ടിച്ച് കാണിച്ചു. ഇതിനിടയില്‍ പ്രതിഷേധക്കാര്‍ മാറിയ സമയത്ത് ഇവര്‍ വാഹനമെടുത്ത് കടക്കാന്‍ ശ്രമിച്ചു. വെള്ളത്തൂവല്‍ പോലിസ് വാഹനവും പ്രതികളേയും കസ്റ്റഡിയിലെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day