|    Nov 14 Wed, 2018 10:44 am
FLASH NEWS

കൃത്രിമ ജലപാതാ നിര്‍മാണം: 12ന് കരിദിനം

Published : 9th August 2018 | Posted By: kasim kzm

തലശ്ശേരി: കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള നിര്‍ദിഷ്ട ജലപാതയ്്‌ക്കെതിരേ ഇല്ലിക്കുന്നിലെ ഉള്‍നാടന്‍ ജലപാതാ പ്രതിരോധ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 12ന് കരിദിനം ആചരിക്കും. വൈകീട്ട് 7നു പ്രകടനവും പൊതുസമ്മേളനവും നടത്തും. കെ പി എ റഹീം, ഭാസ്‌കരന്‍ വെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, അഡ്വ. കെ എ ലത്തീഫ്, കെ ശിവദാസന്‍ സംസാരിക്കും. പദ്ധതിയില്‍ നാലു കൃത്രിമ കര ജലപാതകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കുറ്റിയാടി-മാഹി പുഴകളെ ബന്ധിപ്പിക്കുന്ന ആദ്യത്തേത് 17.61 കിലോമീറ്റര്‍ കര മേഖലയിലൂടെയാണ് നിര്‍മിക്കുക.
മാഹി, പൊന്ന്യം പുഴകളെ ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തേത്. പെരിങ്ങത്തൂര്‍ മുതല്‍ പൊന്ന്യം വരെ 10 കിലോമീറ്ററിലധികം വരുന്ന കരഭൂമിയാണ് ഇതിന് ഉപയോഗിക്കുക. അഞ്ചരക്കണ്ടി, കാട്ടാമ്പള്ളി പുഴകളെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പദ്ധതി പ്രയോഗത്തില്‍ വരുത്തുന്നതോടെ ചില പ്രദേശങ്ങള്‍ പ്രത്യേകിച്ച് ഇല്ലിക്കുന്ന് ഗ്രാമം പൂര്‍ണമായും തുരുത്തായി മാറും.
ഇതിന്റെ ഭാഗമായി പതിനായിരത്തിലധികം കുടുംബങ്ങളും രണ്ടായിരത്തിലധികം കടകമ്പോളങ്ങളും കുടിയൊഴിപ്പിക്കേണ്ടി വരും. മലബാര്‍ മേഖലയില്‍ മാത്രം 92 റോഡ് പാലങ്ങളും 15 റെയില്‍ പാലങ്ങളും ഏതാണ്ട് നൂറോളം വരുന്ന കാല്‍നട പാലങ്ങളും പൊളിച്ചുനീക്കേണ്ടി വരും. എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നോ എത്ര ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നോ സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ജലപാത കടന്നുപോവുന്നതിനായി 60 മീറ്റര്‍ മുതല്‍ 300 മീറ്റര്‍ വരെ വീതിയില്‍ സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss