|    Nov 14 Wed, 2018 2:20 am
FLASH NEWS

കൃത്രിമ ജലപാതയ്‌ക്കെതിരേ കരിദിനം

Published : 13th August 2018 | Posted By: kasim kzm

തലശ്ശേരി: ജനങ്ങളെ കുടിയൊഴിപ്പിച്ചും പാരിസ്ഥിതികാഘാതം സൃഷ്ടിച്ചും നടപ്പാക്കുന്ന ഉള്‍നാടന്‍ ജലപാതയ്‌ക്കെതിരേ പദ്ധതിപ്രദേശങ്ങളില്‍ ജനങ്ങള്‍ കരിദിനമാചരിച്ചു. ദേശീയ ജലപാത പരിസ്ഥിതി സംരക്ഷണ സമിതിയും വിവിധ പ്രാദേശിക സമിതികളും ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി തലശ്ശേരി കേന്ദ്രീകരിച്ച് പ്രകടനം നടത്തി.
മണ്ണാട് എല്‍പി സ്‌കൂളില്‍ പൊതുയോഗം സമിതി വൈസ് ചെയര്‍മാന്‍ കെ പി എ റഹീം ഉദ്ഘാടനം ചെയ്തു. ജനദ്രോഹ വികസനം നടപ്പാക്കുന്ന സര്‍ക്കാര്‍ ജനവിരുദ്ധമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. പി രത്‌നാകരന്‍ അധ്യക്ഷനായി.
എന്‍ ഹരിദാസ്, കെ ശ്രീധരന്‍, പി കെ മിഥുന്‍, ഭാസ്‌കരന്‍ വെള്ളൂര്‍, ഇ മനീഷ്, എം ബി രതീഷ്, പള്ളിപ്രം പ്രസന്നന്‍, അശ്‌റഫ് പൂക്കോം, എം പി അരവിന്ദാക്ഷന്‍, കെ സുനില്‍കുമാര്‍, പി പ്രവീഷ്, പി കെ പ്രേമന്‍, എം പി സുമേഷ്, ടി പത്മിനി, ഷെപേര്‍ഡ് മാസ്റ്റര്‍, എം പി ശിവദാസന്‍, സംസാരിച്ചു. പ്രകടനത്തിന് പി പി മുരളീധരന്‍, പന്ന്യന്നൂര്‍ രാമചന്ദ്രന്‍, കെ ശ്രീജിത്ത് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss