|    Mar 28 Tue, 2017 7:40 pm
FLASH NEWS

കൃത്രിമ കോഴിമുട്ടകള്‍ ഹൈറേഞ്ച് വിപണികളിലും

Published : 7th October 2016 | Posted By: Abbasali tf

അടിമാലി: ഹൈറേഞ്ച് മേഖലയില്‍ കൃത്രിമ കോഴി മുട്ട വ്യാപകമാകുന്നു നവമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വ്യാജ കോഴിമുട്ട മലയോര വിപണികളിലും സജീവമായി.ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കൃത്രിമ മുട്ടകള്‍ കണ്ടെത്താനും തിരിച്ചറിയാനും കഴിയാതെ ആരോഗ്യ വകുപ്പും പ്രതിസന്ധിയിലാണ് . കര്‍ണാടകയില്‍ നിന്നുമാണ് വ്യാജ മുട്ടകള്‍ എത്തുന്നത് . 1990കളിലാണ് ചൈനയില്‍ കൃത്രിമ മുട്ട നിര്‍മ്മാണം തുടങ്ങുന്നത്. മുട്ടയുടെ വെള്ളയുണ്ടാക്കാന്‍ സ്റ്റാര്‍ച്ച് ,റെസിന്‍,സോഡിയം ആല്‍ഗിനേറ്റ് എന്നിവയും ഇതിനെ ദ്രാവകരൂപത്തില്‍ നിലനിര്‍ത്താന്‍ ആല്‍ഗയുടെ സത്തുമാണ് ഉപയോഗിക്കുന്നത് .മഞ്ഞകരു നിര്‍മ്മാണത്തിനായി ആര്‍ഗനിക്ക് ആസിഡ്, പൊട്ടാസ്യം ആലം,ജെലാറ്റിന്‍, കാല്‍സ്യം ക്ലോറൈഡ്,ബെന്‍സോയിക്ക് ആസിഡ് കൃത്രിമ നിറങ്ങള്‍ എന്നിവയാണ്.  പ്രധാന ഘടകങ്ങള്‍. അച്ചുകളില്‍ വളരെ കൃത്യമായി നിര്‍മ്മിക്കുന്നതിനാല്‍ ഇവയെ പെട്ടന്ന് തിരിച്ചറിയാനും പ്രയാസമാണ് .ഇവ ചിയുകയോ പൊട്ടിച്ച് ദിവസങ്ങള്‍ കഴിഞ്ഞാലും ദുര്‍ഗന്ധം വമിക്കുകയോ ഇല്ല. ഈച്ചയോ ഉറുമ്പോ ഭക്ഷക്കില്ല. മഞ്ഞ കരു റബര്‍ സ്വഭാവത്തിലുള്ളതാണ്.മുട്ടത്തോടിനുള്ളില്‍ പ്ലാസ്റ്റിക് പോലുള്ള ഒരു ആവരണം ഉണ്ടാകും .ഇവ കത്തിച്ചാല്‍ പ്ലാസ്റ്റിക് ഉരുകുന്നതുപോലെ തന്നെയാണ്.പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കത്തുമ്പോള്‍ ഉള്ള ദുര്‍ഗന്ധവും ഉണ്ടാകും. മുട്ടക്ക് പ്രത്യേക മണമോ രുചിയോ ഇല്ല. സാധാരണ നാടന്‍ കോഴിമുട്ടയുടെ വില തന്നെയാണ് ഈടാക്കുന്നതും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day