|    Oct 19 Thu, 2017 2:55 pm
FLASH NEWS
Home   >  Editpage  >  Second edit  >  

കൃത്രിമബുദ്ധി

Published : 3rd August 2017 | Posted By: fsq

 

കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്നു ഭാവനയല്ല. പല വിശ്വോത്തര ലബോറട്ടറികളിലും ബുദ്ധിപൂര്‍വം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന യന്ത്രമനുഷ്യരെ ഇതിനകം തന്നെ വികസിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. നേരത്തേ മനുഷ്യര്‍ കൈകാര്യം ചെയ്തിരുന്ന പല തൊഴിലുകളും ഇന്ന് യന്ത്രമനുഷ്യര്‍ ഏറ്റെടുത്തു തുടങ്ങിയിട്ടുമുണ്ട്. യന്ത്രങ്ങള്‍ മനുഷ്യരെപ്പോലെ പ്രവര്‍ത്തിക്കുന്ന അവസ്ഥ പല ഗുണങ്ങളും ഉണ്ടാക്കുന്നുണ്ട് എന്നതു വസ്തുതയാണ്. ഉദാഹരണത്തിന്, സംഘര്‍ഷമേഖലകളിലും ദുരന്തമേഖലകളിലും രക്ഷാപ്രവര്‍ത്തനത്തിന് ഇന്ന് റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ജപ്പാനിലും മറ്റും പ്രായമായവരെ ശുശ്രൂഷിക്കാന്‍ റോബോട്ടുകളാണു മുന്നില്‍ നില്‍ക്കുന്നത്. ഹോട്ടലുകളില്‍ റിസപ്ഷനിസ്റ്റിന്റെ ചുമതലയും കോള്‍സെന്ററുകളില്‍ പരാതികള്‍ കൈകാര്യം ചെയ്യുന്ന ജോലിയും ഒക്കെ റോബോട്ടുകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതുപക്ഷേ, തുടക്കം മാത്രമാണ്. യന്ത്രങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായ പ്രക്രിയകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി നേടിവരുകയാണെന്നു തീര്‍ച്ച. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതാവില്ല. യന്ത്രങ്ങള്‍ മനുഷ്യരെ ആട്ടിയോടിച്ച് ഭൂമി സ്വന്തമാക്കും എന്ന ഭീതിയൊക്കെ തമാശയായി എടുക്കാം. എന്നാല്‍, മനുഷ്യരുടെ കര്‍മശേഷി വിനിയോഗിക്കാനുള്ള മേഖലകള്‍ ഓരോന്നായി യന്ത്രങ്ങള്‍ കീഴടക്കുമ്പോള്‍ സാധാരണ മനുഷ്യര്‍ തൊഴില്‍ തേടി എങ്ങോട്ടുപോവും എന്ന ചോദ്യം അപ്പോഴും ബാക്കിയാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക