|    May 26 Fri, 2017 5:32 am
FLASH NEWS

കൃത്യവിലോപം: അസി. എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു

Published : 16th June 2016 | Posted By: SMR

തിരുവനന്തപുരം: സ്‌കൂളിന്റെ പഴയ കെട്ടിടം തകര്‍ന്നുവീണതില്‍ കൃത്യവിലോപമുണ്ടന്ന റിപോര്‍ട്ടില്‍ അസിസ്റ്റന്റ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അനീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറം മങ്കടയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിടം ഇക്കഴിഞ്ഞ 12നാണ് തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തോടു ചേര്‍ന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പില്ലറിനായി കുഴിയെടുത്തപ്പോള്‍ പ്രത്യേകിച്ച് മഴക്കാലത്ത് കാണിക്കേണ്ട ജാഗ്രതയും മുന്‍കരുതല്‍ നടപടിയും സ്വീകരിക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപമുണ്ടായി എന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day