|    Jan 22 Sun, 2017 1:33 pm
FLASH NEWS

കൂവക്കുടി പാലം: സ്ലാബ് കോണ്‍ക്രീറ്റ് പൂര്‍ത്തിയായി

Published : 25th August 2016 | Posted By: SMR

വെള്ളനാട്: അരുവിക്കര വെള്ളനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂവക്കുടി പാലത്തിന്റെ  അവസാന സ്ലാബിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. 10 കോടി രൂപ മുടക്കി നാലു സ്ലാബുകളായാണ് കൂവക്കുടി പാലം നിര്‍മിക്കുന്നത്. അപ്രോച്ച് റോഡിന്റെ നിര്‍മാണം കൂടി പൂര്‍ത്തിയായാല്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സാധിക്കും. പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കെ എസ് ശബരീനാഥന്‍ എംഎല്‍എ എത്തി.
25 മീറ്റര്‍ നീളത്തില്‍ നാലു സ്പാനുകളായി നിര്‍മിക്കുന്ന പാലത്തിന് 100 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്. നിലവിലുള്ള പാലം കാലപ്പഴക്കം ചെന്നതിനാല്‍ മുന്‍ സപീക്കര്‍ ജി കാര്‍ത്തികേയന്റെ ശ്രമഫലമായാണ് ഈ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കാന്‍ പണമനുവദിച്ചത്. വെള്ളനാടു നടന്ന ജി കാര്‍ത്തികേയന്‍ പങ്കെടുത്ത അവസാനത്തെ പൊതുപരിപാടിയിലാണു കൂവക്കുടി പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നത്. 15 കോടി രൂപ മുടക്കി ആധുനിക നിലവാരത്തില്‍ നവീകരിച്ച നെട്ടറച്ചിറ വെള്ളനാട് പൂവച്ചല്‍ റോഡ് കടന്നുപോവുന്നത് ഈ പാലത്തിലൂടെയാണ്. റോഡിനൊപ്പം പാലവും പൂര്‍ത്തിയാവുന്നതോടെ നെടുമങ്ങാടു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോവുന്നവര്‍ക്ക് തിരുവനന്തപുരത്ത് എത്താതെ യാത്ര എളുപ്പമാവും.
നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അതിനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് ന ല്‍കിയിട്ടുണ്ടെന്നും ശബരീനാഥന്‍ എംഎല്‍എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി വി ബിനു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ എംഎല്‍എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക