|    Jan 19 Thu, 2017 6:32 pm
FLASH NEWS

കൂലി ത്തര്‍ക്കം; ബൈപാസ് നിര്‍മാണം മുടങ്ങുന്നത് പതിവാകുന്നു

Published : 10th October 2016 | Posted By: SMR

ആലപ്പുഴ: കൂലി തര്‍ക്കത്തില്‍ ബൈപാസ് നിര്‍മാണം മുടങ്ങുന്നത് പതിവാകുന്നു.ബൈപാസ് നിര്‍മാണത്തിനിടെ അനാവശ്യമായ തൊഴില്‍ തര്‍ക്കങ്ങളുണ്ടാകുന്നതു തടയണമെന്നാവശ്യപ്പെട്ടു കരാറുകാര്‍ പോലിസിനു പരാതി നല്‍കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തൊഴില്‍ തര്‍ക്കങ്ങളെത്തുടര്‍ന്നാണു സൗത്ത് പോലിസിനു പരാതി നല്‍കിയതെന്നു കരാര്‍ കമ്പനിയുടെ പ്രതിനിധി പറഞ്ഞു. നിരന്തരമായ തൊഴില്‍ തര്‍ക്കങ്ങള്‍ നിര്‍മാണ പുരോഗതിയെ ബാധിക്കുമെന്നും അധികച്ചെലവുണ്ടാക്കുമെന്നും കാട്ടി മന്ത്രി ജി സുധാകരനു പരാതി നല്‍കാനൊരുങ്ങുകയാണ്.
ജില്ലാ ലേബര്‍ ഓഫിസര്‍, കലക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നേരത്തേ, മന്ത്രിയുടെയും കലക്ടറുടെയും സാന്നിധ്യത്തിലും പിന്നീടു പലതവണ ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തിലും കരാറുകാരും തൊഴിലാളികളും തമ്മില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന്  ധാരണയിലെത്തിയിരുന്നു.  എന്നാല്‍ ഓരോ പ്രദേശത്തെയും തൊഴിലാളി യൂണിയനുകള്‍ നിര്‍മാണ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിനും നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെടുന്നതിനും അവകാശമുന്നയിച്ചു രംഗത്തെത്തിയതോടെയാണു നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായത്.
നിര്‍മാണം പൂര്‍ത്തിയാക്കാ ന്‍ ഏകദേശം ഒരു വര്‍ഷം മാത്രമേയുള്ളു. എന്നാല്‍, ഇതുവരെ ലക്ഷ്യമിട്ടിരുന്നതനുസരിച്ചുള്ള പുരോഗതി കൈവരിക്കാനാകാത്തതിനാല്‍ 31നു മുന്‍പ് 47 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ഓഗസ്റ്റില്‍  ചേര്‍ന്ന മന്ത്രിതല യോഗം കരാറുകാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
നിര്‍മാണ പുരോഗതി വിലയിരുത്താനും സമയ ബന്ധിതമായി പണി  പൂര്‍ത്തിയാകുന്നുവെന്ന് ഉറപ്പു വരുത്താനും കേന്ദ്ര റോഡ് വകുപ്പ് ഡെസി ഗ്നേറ്റഡ് എന്‍ജിന്യര്‍, ദേശീയപാത ചീഫ് എന്‍ജിനിയര്‍, എന്നിവരെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.ഇതു വിലയിരുത്താന്‍ അടുത്ത മാസം മന്ത്രി ജിസുധാകരന്റെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.സമയ ബന്ധിതമായി പണി പൂര്‍ത്തിയായില്ലെങ്കില്‍ കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പടെ ഈയോഗത്തില്‍  തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന അനാവശ്യമായ തൊഴില്‍ തര്‍ക്കങ്ങള്‍ തടയണമെന്നാവശ്യം പലപ്പോഴും ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് മന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുന്നതെന്നും കരാര്‍ കമ്പനിയുടെ പ്രതിനിധി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക