|    Oct 18 Thu, 2018 5:15 pm
FLASH NEWS

കൂലിത്തല്ലും മാലപൊട്ടിക്കലും; ഗുണ്ടാസംഘം പോലിസ് പിടിയില്‍

Published : 20th January 2017 | Posted By: fsq

 

നെടുമങ്ങാട്: നെടുമങ്ങാട്, വിതുര, പാലോട്, ആര്യനാട് മേഖലകളില്‍ നാളുകളായി പിടിച്ചു പറിയും മാലപൊട്ടിക്കലും കൂലതല്ലും നടത്തുന്ന ഗുണ്ടാസംഘത്തിലെ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തതായി ഡിവൈഎസ്പി ഇ എസ് ബിജുമോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വനമേഖലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ ആംബുലന്‍സിനുള്ളില്‍ മദ്യപിച്ചും നാട്ടുകാരെ ഭീഷണിപ്പെടുത്തിയും ഒരു സംഘം സഞ്ചരിച്ചു വരുന്നതായി പോലിസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് കരിപ്പൂര് ഹൈസ്‌കൂളിനു സമീപം സ്റ്റമ്പര്‍ അനീഷ് എന്നു വിളിക്കുന്ന അനീഷ് (28), നെടുമങ്ങാട് പുലിപ്പാറ തേവരുകുഴി ലക്ഷം വീട്ടില്‍ പുലിപ്പാറ ശ്യം (27), നെടുമങ്ങാട് പത്താംകല്ല് മേലേക്കര ശ്യാം നിവാസില്‍ ശ്യംകുമാര്‍ (27), തിരുവനന്തപുരം കരിമഠം കോളനിയില്‍ നിന്നുംചുള്ളിമാനൂര്‍ ആറാംപള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന സജിത് (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 15ന് നെടുമങ്ങാട് പഴകുറ്റിയില്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലത്തെി ഉടമ കുമാരപിള്ളയെ മര്‍ദ്ദിച്ച് കഴുത്തില്‍ കിടന്ന രണ്ടര പവന്‍ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളയുകയും ക്രിസ്മസ് തലേന്ന് ആനാട് നാഗച്ചേരിയില്‍ വച്ച് വഴിയാത്രക്കാരിയായ ഓമന എന്ന വൃദ്ധയെ തലക്കടിച്ചു വീഴ്ത്തി മൂന്നു പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും ബൈക്കിലത്തെിയാണ് കൃത്യം നടത്തിയതെങ്കിലും ഒരു ആംബുലന്‍സിന്റെ സാന്നിധ്യം അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. സംഘത്തിലുള്ള ഒരാളിന്റെ സഹോദരി ഒളിച്ചോടിപ്പോയപ്പോള്‍ ഓട്ടം പോയി എന്ന കുറ്റം ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ നെടുമങ്ങാട് താളിക്കമുകള്‍ സ്വദേശി ബ്രിജി രാജനെ മര്‍ദ്ദിച്ച് 40,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലും നെടുമങ്ങാട് സ്റ്റാന്‍ഡിലെ ഒട്ടോ ഡ്രൈവര്‍ അര്‍ഷാദിനെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച് പണം കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്. സംഘത്തിലെ പ്രധാനിയായ സ്റ്റമ്പര്‍ അനീഷ് നെടുമങ്ങാട് ബ്ലോക്ക് ഓഫിസിനു മുന്നിലെ കടക്കാരനെയും കുശര്‍ക്കോട്ടുള്ള ഹോട്ടല്‍ തൊഴിലാളിയേയും ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ബൈജുവിനേയും ആംബുലന്‍സ് ഡ്രൈവര്‍ വിഷ്ണുവിനേയും ഖാദി ബോര്‍ഡ് ജങ്ഷനിലുള്ള ഒരു ഗൃഹനാഥനേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി ഗുണ്ടാആക്രമണ ക്കേസുകളില്‍ പ്രതിയാണ്. പുലിപ്പാറ ശ്യാം ഒരു ബലാല്‍സംഗ കേസിലും ഗവ.ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. മോഷണമുതലുകള്‍ വിറ്റുകൊടുക്കുന്ന സജിത് കഞ്ചാവു കേസിലും അടിപിടികേസിലും പ്രതിയാണന്നും പോലിസ് അറിയിച്ചു. സംഘത്തില്‍ നിന്നും ആംബുലന്‍സ്, രണ്ട് ബൈക്കുകള്‍ പഴകുറ്റി, ആനാട് എന്നിവിടങ്ങളില്‍ നിന്നും കവര്‍ന്നെടുത്ത സ്വര്‍ണവും പോലിസ് പിടിച്ചെടുത്തു. സിഐ എം അനില്‍കുമാര്‍ എസ്‌ഐ ഡി ഷിബു, ഷാഡോ പോലിസ് എസ്‌ഐ സിജു, എഎസ്‌ഐ ആര്‍ ജയന്‍, ഷാഡോ പോലിസ് അംഗങ്ങളായ ഷിബു, സുനിലാല്‍, സുനില്‍ നെവിന്‍രാജ്, ഷെജീം നെടുമങ്ങാട് സ്‌റ്റേഷനിലെ അന്‍സാരി, സനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss