|    Mar 30 Thu, 2017 4:35 am
FLASH NEWS

കൂറ്റന്‍ പാറ അടര്‍ന്നു വീണു; വന്‍ ദുരന്തം ഒഴിവായി

Published : 13th July 2016 | Posted By: SMR

അടിമാലി: കനത്ത മഴയെ തുടര്‍ന്ന് മലമുകളില്‍ കൂറ്റന്‍ പാറ അടര്‍ന്ന് വീണു. ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെ സംഭവം. കൂമ്പന്‍പാറ പള്ളിപ്പടിയില്‍ നിന്നും പെട്ടിമുടിക്ക് പോകുന്ന വഴിയോട് ചേര്‍ന്ന മലയുടെ മുകളില്‍ നിന്നാണ് പാറ അടര്‍ന്ന് വീണത്. പുല്ലുചെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഊരാകുടിയില്‍ മൈതിന്‍, മാവുംകുടി സിബി, കൃഷ്ണന്‍ എന്നിവരുടെ പുരയിടത്തിലൂടെയാണ് പാറ ഉരുണ്ടെത്തിയത്. ഉരുണ്ടെത്തിയ പാറ ചിന്നിചിതറി പലഭാഗങ്ങളിലേക്കും മാറിയതാണ് ദുരന്തം ഒവിവാക്കിയത്. അടര്‍ന്ന ഭാഗത്ത് ഇനിയും അപകടാവസ്ഥയില്‍ പാറ കഷണങ്ങള്‍ ഇരിക്കുന്നതും ഇതിനിടയിലൂടെ വെള്ളം കുത്തിയൊഴുകുന്നതും ഇനിയും അപകടത്തിന് സാധ്യതയുള്ളത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day