|    Apr 22 Sun, 2018 11:40 pm
FLASH NEWS

കൂറ്റനാട്ടെ കൗശല്‍ കേന്ദ്രയുടെ ഉദ്ഘാടനം 27ന്

Published : 25th February 2016 | Posted By: SMR

ആനക്കര: സംസ്ഥാനത്തെ മൂന്നാമത്തെ കൗശല്‍ കേന്ദ്രയുടെ ഉദ്ഘാടനം 27ന് കൂറ്റനാട് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിക്കുമെന്ന് വി ടി ബല്‍റാം എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് വട്ടേനാട് ജിഎല്‍പി സ്‌കൂളിലാണ് ചടങ്ങ്.
കേരള അക്കാദമി ഫോര്‍ എക്‌സലന്‍സ് എന്ന സ്ഥാപനത്തിനാണ് കൗശല്‍ കേന്ദ്രയുടെ നടത്തിപ്പ് ചുമതല.ഗണ്യമായ ശതമാനം ജനങ്ങള്‍ തൊഴിലിനായി അന്യ രാജ്യങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ നൈപുണ്യവികസനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന തൊഴില്‍ വകുപ്പ് ആരംഭിക്കുന്ന നൂതന സംരംഭമാണ് ‘കൗശല്‍ കേന്ദ്രകള്‍.
ഗ്രാമീണ മേഖലയില്‍ നൈപുണ്യവികസനത്തിനു ആധുനികമായ സൗകര്യങ്ങളൊരുക്കുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തെ ആദ്യത്തെ കൗശല്‍ കേന്ദ്ര കൊല്ലം ജിലയിലെ ചവറയില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മൂവായിരം സ്‌ക്വയര്‍ ഫീറ്റ് വരുന്ന സ്ഥലത്ത് ഏറ്റവും ആധുനികമായ സജ്ജീകരണങ്ങളോട് കൂടിയ ലാംഗ്വേജ് ലാബ്, ഡിജിറ്റല്‍ ലൈബ്രറി, അസസ്‌മെന്റ്കൗണ്‍സലിങ്— ട്രെയിനിംങ് സെന്റര്‍, വിര്‍ച്ച്വല്‍ ക്ലാസ് റൂം എന്നിവ ഒരുക്കും.
കരിയര്‍ ഗൈഡന്‍സിനു വേണ്ട വിദഗ്‌ദോപദേശം ഉറപ്പുവരുത്തും. ഹ്രസ്വകാല കോഴ്‌സുകള്‍ പൂര്‍ത്തിയാവുന്നവര്‍ക്ക് ഇഫഌ അംഗീകരിച്ച ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതോടെ നാട്ടിലും വിദേശത്തും തൊഴില്‍ തേടുന്നവര്‍ക്ക് ഗുണമാകും. തൃത്താല നിയോജകമണ്ഡലത്തിലെ കൂറ്റനാട് പട്ടണത്തില്‍ കൗശല്‍ കേന്ദ്ര പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതില്‍ രണ്ട് കൗശല്‍ കേന്ദ്രങ്ങള്‍ കോഴിക്കോടും കൊല്ലത്തുമായി ആരംഭിച്ചു കഴിഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ കണ്ടെത്താവുന്ന തരത്തിലുള്ള നൈപുണ്യ പരിശീലനം നല്‍കുകയാണ് കൗശല്‍കേന്ദ്രയിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി കൂറ്റനാട് സെന്ററില്‍ നിന്ന് ഘോഷയാത്രയുണ്ടാവും.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് മിനി കൗശല്‍ മേള എന്ന പേരില്‍ സെമിനാറും സംസ്ഥാന തല ക്വിസ് മല്‍സരവും നടക്കും. തൊഴില്‍ നൈപുണ്യ പരീശിലന രംഗത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദീകരണം സെമിനാറില്‍ ഉണ്ടാവും. പ്രധാനമന്ത്രി കൗശല്‍ കേന്ദ്ര വികാസ് യോജനയുടെ ഭാഗമായി നടത്തുന്ന നിരവധി കോഴ്‌സുകളെക്കുറിച്ചുള്ള വിവരണവും ദൃശ്യാവതരണവും സെമിനാറില്‍ ഉണ്ടാവും. സ്‌കില്‍ഫുളി യുവേഴ്‌സ് എന്ന പേരിട്ട സംസ്ഥാനതല ക്വിസ് മല്‍സരവും അന്നേ ദിവസം നടക്കും. അയ്യായിരം രൂപയാണ് ക്യാഷ് പ്രൈസ്. 30 വയസില്‍ താഴെയുള്ള രണ്ട് പേര്‍ക്ക് ഒരു ടീമായി ക്വിസില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കും 9895316264, 9567285281 നമ്പറില്‍ ബന്ധപ്പെടണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss