|    Jan 20 Fri, 2017 11:28 am
FLASH NEWS

കൂറുമാറ്റം: രണ്ട് അംഗങ്ങള്‍ക്ക് അയോഗ്യത

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: കൂറുമാറിയതിന് ആലപ്പുഴ അരൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുന്‍ അംഗങ്ങളായിരുന്ന ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്)യിലെ രണ്ടുപേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യരാക്കി.
അരൂര്‍ ഗ്രാമപ്പഞ്ചായത്ത് 19ാം വാര്‍ഡ് അംഗമായിരുന്ന നൈസി ലോറന്‍സ്, 14ാം വാര്‍ഡ് അംഗമായിരുന്ന അജിതാ രമേശന്‍ എന്നിവര്‍ക്കാണ് അയോഗ്യത. ആറു വര്‍ഷത്തേക്ക് തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഇവരെ കമ്മീഷന്‍ വിലക്കി. ഹര്‍ജിക്കാരനുവേണ്ടി അഡ്വക്കറ്റ് സലിന്‍ എസ് രാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക