|    Sep 25 Mon, 2017 2:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കൂറുമാറിയ മുന്‍ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ക്ക് അയോഗ്യത

Published : 31st July 2016 | Posted By: SMR

തിരുവനന്തപുരം: പാര്‍ട്ടി വിപ്പ് ലംഘിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച എറണാകുളം തിരുവാണിയൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് മുന്‍ അംഗങ്ങള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യത കല്‍പിച്ചു.
ആറു വര്‍ഷത്തേക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്നതില്‍ നിന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇവരെ വിലക്കി. തിരുവാണിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഏലിയാമ്മ ചാക്കോയ്‌ക്കെതിരേ 2014 ജൂലൈയില്‍ അവതരിപ്പിക്കപ്പെട്ട അവിശ്വാസപ്രമേയത്തില്‍ വിപ്പ് ലംഘിച്ച് പ്രമേയത്തെ പിന്തുണച്ച കോണ്‍ഗ്രസ്സ് അംഗങ്ങളായ ധന്യ രവി, എ എ ജൂലിയോസ്, ബാബു പൈലി, ജോര്‍ജ് പത്രോസ്, അല്ലി ജെയിംസ് എന്നിവരെ അയോഗ്യരാക്കണമെന്ന് ഏലിയാമ്മ ചാക്കോ  തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഹരജികളിലാണ് വിധി പ്രഖ്യാപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക