|    May 28 Sun, 2017 6:05 pm
FLASH NEWS

കൂരന്‍മുക്കില്‍ അപകടം തുടര്‍ക്കഥ; പ്രതിഷേധം ശക്തമാവുന്നു

Published : 30th September 2016 | Posted By: Abbasali tf

ഇരിട്ടി:  മട്ടന്നൂര്‍-ഇരിട്ടി റോഡ് കൂരന്‍മുക്കില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാവുന്നു. ബസ്സുള്‍പ്പെടെയുള്ള വാഹനങ്ങളുടെ അമിതവേഗത കാരണം കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ അഞ്ചു ജീവന്‍ പൊലിയുകയും നിരവധിപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 21ാം മൈലില്‍ നിന്നും നരയമ്പാറയില്‍ നിന്നുമുള്ള ഇറക്കങ്ങള്‍ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ കാല്‍നട യാത്രക്കാരെയും മറ്റു വാഹനങ്ങളെയും ശ്രദ്ധിക്കാതെ കടന്നു പോവുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കുവാന്‍ ഇടയാവുന്നത്. റോഡരിക്  കുറവായതിനാല്‍  വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ റോഡ് കടക്കാനും നടന്നുപോവാനും അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏറെയാാണ്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികന്‍ ബസ്സിടിച്ചു മരിച്ചതാണ് ഒടുവിലുണ്ടായ അപകടം. അപകടമുണ്ടാവുമ്പോള്‍ നാട്ടുകാര്‍ പോലിസിനോടും മറ്റും വാഹനങ്ങളുടെ മരണപ്പാച്ചില്‍ കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും അതൊന്നും ചെവികൊള്ളാന്‍ ആരും തയ്യാറാവുന്നില്ല. ബസ്സുള്‍പ്പെടെയുള്ള വാഹനങ്ങളുടെ അമിതവേഗത കുറച്ചു നാട്ടുകാരുടെയും യാത്രക്കാരുടെയും ഭീതി അകറ്റുന്നതിന് സ്പീഡ് ബ്രൈക്കറോ, ഡിവൈഡറോ സ്ഥാപിക്കുന്നതിന് അധികൃതര്‍ തയ്യാറാവാണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

അമിതവേഗം തടയണം’കണ്ണൂര്‍: ജില്ലയില്‍ ദിനംപ്രതി വാഹനാപകടങ്ങളും അപകടമരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ െ്രെഡവിങ്ങും അവസാനിപ്പിക്കാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണണെന്ന് എഐവൈഎഫ് ജില്ല പ്രസിഡന്റ് എം സി സജീഷ്, ജില്ല സെക്രട്ടറി കെ വി രജീഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day