|    Jan 22 Sun, 2017 1:03 am
FLASH NEWS

കൂരന്‍മുക്കിലെ ഗതാഗതക്കുരുക്ക്; അധികൃതര്‍ക്ക് അനക്കമില്ല

Published : 15th October 2016 | Posted By: Abbasali tf

ഇരിട്ടി: കൂരന്‍മുക്കില്‍ വര്‍ധിച്ചുവരുന്ന അപകടം കുറയ്ക്കുന്നതിനായി ബന്ധപ്പെട്ടവര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതില്‍ നാട്ടുകാരില്‍ അമര്‍ഷം ശക്തമാവുന്നു. അഞ്ചുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും അപകടം കുറയ്ക്കാന്‍ സ്പീഡ് ബ്രൈക്കറോ മറ്റോ സ്ഥാപിച്ചിട്ടില്ല. കൂരന്‍മുക്ക് ടൗണിനു സമീപം കലുങ്കിന്റെ ഇരുവശവും തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ കുഴിയിലേക്കു തെന്നി വീണുണ്ടാവുന്ന അപകടം കുറയ്ക്കുന്നതിന് നാട്ടുകാര്‍ മുളകെട്ടിയാണ് അപകട മുന്നറിയിപ്പ് നല്‍കുന്നത്. 21ാം മൈല്‍ മുതല്‍ നരയമ്പാറ വരെയുള്ള റോഡരികില്‍ കാട് നിറഞ്ഞതിനാല്‍ വിദ്യാര്‍ഥികളടക്കമുള്ള  കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോവാനാവാത്ത അവസ്ഥയാണ്. ഒരു പ്രദേശത്തുകാര്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാന്‍ ഇനിയും വൈകരുതെന്നാണ് പ്രദേശവാസികളും ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക