|    Mar 25 Sat, 2017 7:29 am
FLASH NEWS

കൂമ്പാറപ്പുഴ കൈയേറ്റം; പഞ്ചായത്തിന് തിരിച്ചടിയായി വിവരാവകാശരേഖ

Published : 30th September 2016 | Posted By: Abbasali tf

മുക്കം:കൂടരഞ്ഞി കൂമ്പാറപ്പുഴ കൈയേറി ചപ്പാത്ത് നിര്‍മിച്ച പ്രശ്‌നത്തില്‍ പഞ്ചായത്തിന് തിരിച്ചടിയായി വിവാരാവകാശ രേഖ.പുഴയില്‍ ചപ്പാത്ത് നിര്‍മിക്കുന്നതിന് അനുമതി നല്‍കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് തെളിയിക്കുന്ന  രേഖ പഞ്ചായത്ത് സെക്രട്ടറി തന്നെയാണ് നല്‍കിയത്.അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയ തീരുമാനത്തില്‍ പങ്കാളിയായ സെക്രട്ടറി തന്നെ ഇതിന് അധികാരമില്ലെന്ന രേഖയും നല്‍കിയെന്നത് വിരോധാഭാസമായി.ക്വാറിയിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകാനാണ് പുഴ കൈയേറി റോഡുണ്ടാക്കുന്നത്.പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായാണ് ക്വാറി ഉടമയായ സ്വാകാര്യ വ്യക്തിക്ക് ചപ്പാത്തിന് അനുമതി നല്‍കിയിരുന്നത്.ഇതിന്റെ മറവില്‍ ഇവിടെ ആദ്യം പുഴയില്‍ പൈപ്പിടുകയും പിന്നീട് കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കുകയും ചെയ്തു.വില്ലേജ് ഓഫീസറും റോഡ് നിര്‍മിക്കുന്നതിന് അനുകൂലമായ നിലപാടാണ്  എടുത്തത്.ക്വാറി ഉടമക്ക് മാനുഷിക പരിഗണന നല്‍കി റോഡ് നിര്‍മാണം അനുവദിക്കണമെന്നാണ് വില്ലേജ് ഓഫിസര്‍ റിപോര്‍ട്ട് നല്‍കിയിരുന്നത്.നിരവധി പരാതിയുണ്ടായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പഞ്ചായത്ത്,റവന്യൂ അധികൃതര്‍ യാതൊരു നടപടിയുമെടുത്തിരുന്നില്ല.പുതിയ വിവരാവകാശ രേഖ പുറത്തുവന്നതോടെ പായത്ത്,വില്ലേജ് അധികൃതരുടെ ഒത്തുകളിയാണ് പൊളിഞ്ഞിരിക്കുന്നത്.പ്രശ്‌നത്തില്‍ ആര്‍ഡിഒ. യുടെ നിര്‍ദേശ പ്രകാരം താമരശ്ശേരി അഡീ. തഹസില്‍ദാര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാനിരിക്കുകയാണ്.ചപ്പാത്തിന് അനുമതി നല്‍കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്നിരിക്കെ തഹസില്‍ദാറുടെ റിപോര്‍ട്ട് നിര്‍ണായകമാകും. പരിസ്ഥിതി പ്രവര്‍ത്തകനായ എ എസ് ജോസാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക