|    Apr 24 Mon, 2017 7:08 am
FLASH NEWS

കൂനമ്മാവ് ആശുപത്രി ഏറ്റെടുക്കാന്‍ കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു

Published : 3rd November 2016 | Posted By: SMR

പറവൂര്‍: പ്രൈമറി ഹെല്‍ത്ത് സെന്ററായി തരംതാഴ്ത്തിയ കൂനമ്മാവ് ആശുപത്രി ഏറ്റെടുക്കാന്‍ കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു. 2008 നവംബര്‍ ആറിനാണ് സര്‍ക്കാര്‍ കൂനമ്മാവ് ആശുപത്രിയെ പിഎച്ച്‌സിയായി തരംതാഴ്ത്തി ഉത്തരവു പുറപ്പെടുവിച്ചത്. എന്നാല്‍ പിഎച്ച്‌സിയെ കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്തിനു വിട്ടുകെടുക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികള്‍ തയ്യാറായില്ല. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് പിഎച്ച്‌സിയെ അധീനതയില്‍വച്ചുകൊണ്ടിരിക്കുന്നതിനെതിരേ ഓഡിറ്റ് റിപോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് പിഎച്ച്‌സിയെ കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റിയില്‍ പങ്കെടുത്താണ് ആവശ്യമുന്നയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം വേണമെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 18ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് 4(5) നമ്പറായി തീരുമാനം എടുത്ത് ഗ്രാമപ്പഞ്ചായത്തിന് കൈമാറി. തീരുമനം ലഭിച്ചദിവസം തന്നെ ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് പിഎച്ച്‌സിയെ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രി സംരക്ഷണസമിതി എന്ന പേരില്‍ ചിലര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ പത്രവാര്‍ത്തകള്‍ കൊടുക്കുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയുമുണ്ടായി. പിഎച്ച്‌സി വികസന സമിതിയിലുള്ള പഞ്ചായത്ത് പ്രസിഡന്റോ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരോ സംരക്ഷണസമിതി രൂപീകരിച്ചതറിഞ്ഞിട്ടില്ല. വ്യാജസംരക്ഷണ സമിതിയുടെ പേരില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day