|    Mar 24 Fri, 2017 1:35 am
FLASH NEWS

കൂത്തുപറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ബിപിസിഎല്‍ സഹായം

Published : 20th March 2017 | Posted By: fsq

 

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ബിപിസിഎല്ലിന്റെ പൊതുനന്മ ഫണ്ടില്‍നിന്നാണ് തുക അനുവദിക്കുക.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കറുടെ നേതൃത്വലുള്ള ബിപിസിഎല്‍ സംഘ ം ഇന്നലെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സഹായ വാഗ്ദാനം നല്‍കിയത്. ആശുപത്രിയുടെ പശ്ചാത്തലസൗകര്യ വികസനത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് ഈ ഫണ്ട് വിനിയോഗിക്കുക.
അതേസമയം, കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയെ സ്‌പെഷ്യാലിറ്റി നിലവാരമുള്ളതാക്കി വികസിപ്പിക്കുമെന്ന് ചെറുവാഞ്ചേരിയില്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്യവെ മന്ത്രി കെ കെ ശൈലജ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ടിനൊപ്പം മറ്റു സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണവും ഇതിനായി ഉപയോഗപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍ അധ്യക്ഷത വഹിച്ചു. ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍ വിശിഷ്ടാതിഥിയായിരുന്നു. ഡിഎംഒ ഡോ. നാരായണ നായിക്, പാട്യം പഞ്ചായത്ത് പ്രസിഡന്റ് വി ബാലന്‍, ബ്ലോക്ക് പഞ്ചായത്തംഗം അബൂബക്കര്‍ ഹാജി, പഞ്ചായത്ത ംഗം രതീശന്‍, കെ ധനഞ്ജയന്‍, കെ കെ പവിത്രന്‍, ആര്‍ വി ശശിധരന്‍, പത്മനാഭന്‍, ഇ എം സി മുഹമ്മദ്, ഡോ. കെ വി ലതീഷ്, വി രാജന്‍, ഡോ. ഷിജില്‍ ജോസഫ് സംസാരിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക