|    Jan 19 Thu, 2017 2:26 pm
FLASH NEWS

കൂത്തുപറമ്പ് എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ പൈതല്‍മല സന്ദര്‍ശിച്ചു

Published : 15th August 2016 | Posted By: SMR

കൂത്തുപറമ്പ്: കോടമഞ്ഞിന്റെ കുളിരും ചാറ്റല്‍ മഴയും നനഞ്ഞ് കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സകൂള്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പൈതല്‍ മലയിലെത്തി. സമുദ്ര നിരപ്പില്‍ നിന്ന് 4500 അടി ഉരത്തില്‍ നിബിഡ വനങ്ങളാലും നിരനിരയായ ഹരിതമലകളാലും ചെറുവെള്ളച്ചാട്ടങ്ങളാലും അനുഗ്രഹീതമായ പ്രകൃതിയെ നേരില്‍ കണ്ട് പഠിക്കാനാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന പൈതല്‍ മലയില്‍ വിദ്യാര്‍ഥികളെത്തിയത്.
കുന്ന് കയറി മഴ നനഞ്ഞെത്തിയ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ക്ക് പ്രകൃതി പാഠത്തിന്റെ പുത്തന്‍ നേര്‍കാഴ്ചയായി. ചുരം കയറി രണ്ടുകിലോ മീറ്ററോളം നിബിഡ വനത്തിലൂടെയുള്ള യാത്രയില്‍ ഔഷധ സസ്യങ്ങളും ചെടിയും അപൂര്‍വയിനം പക്ഷികളും ചിത്രശലഭങ്ങളും, മരങ്ങള്‍ നിറയെ പറ്റിപിടിച്ച് വളര്‍ന്ന പന്തല്‍ സസ്യങ്ങളും പാറപ്പുറത്ത് മാത്രം വളര്‍ന്ന് നില്‍ക്കുന്ന ചെടികളിലെ മനോഹര പുഷ്പങ്ങളും, കല്ലുവാഴകളും, നീരുറവകളും പുതിയ അനുഭവമായി.
പ്രകൃതി യാത്രയ്ക്ക് പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ കുന്നുമ്പ്രോന്‍ രാജന്‍, എസ്ആര്‍ജി കണ്‍വീനര്‍ വി വി മുഹമ്മദ്, വി വി ദിവാകരന്‍, എസ്ആര്‍ ശ്രീജിത്ത്, ടി മനോഹരന്‍, വി വി സുനേഷ്, പറമ്പന്‍ പ്രകാശന്‍, എ കെ ബിജുള, കെ വല്‍സല, നിത്യ, സുവ്യ, സ്വീറ്റി, വര്‍ണ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക