|    Oct 20 Fri, 2017 10:34 am
FLASH NEWS

കൂത്തുപറമ്പില്‍ നിരോധനാജ്ഞ; ഏഴുപേര്‍ക്കെതിരേ കേസ്

Published : 12th October 2016 | Posted By: Abbasali tf

police

കൂത്തുപറമ്പ്:  രാഷ്ട്രീയസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂത്തുപറമ്പ് സ്റ്റേഷന്‍ പരിധിയില്‍ ഈ മാസം 14 വരെ പോലിസ് ആക്ട് 78, 79 വകുപ്പ് പ്രകാരം ജില്ലാ പോലിസ് ചീഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്ലുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ ശേഖരിക്കുന്നതും കൊണ്ടുപോവുന്നതും പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, ഘോഷയാത്ര എന്നിവ നടത്തുന്നതും നിരോധിച്ചു. അതേസമയം, മോഹനന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ടാലറിയുന്ന ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കൂത്തുപറമ്പ് പോലിസ് കേസെടുത്തു. കള്ളുഷാപ്പ് ജീവനക്കാരന്‍ ചാവാട്ടെ കെ ദിനേശന്റെ പരാതിയിലാണ് നടപടി. പാനൂര്‍ സിഐ കെ എസ് ഷാജിക്കാണ് കേസന്വേഷണ ചുമതല. പ്രതികള്‍ സഞ്ചരിച്ച വാഗണര്‍ കാറിനായി അന്വേഷണം ഊര്‍ജിതമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക