|    Jul 23 Sun, 2017 4:30 pm
FLASH NEWS

കൂഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതിയെ തേടി പോലിസ് കര്‍ണാടകയില്‍

Published : 6th January 2016 | Posted By: SMR

കാസര്‍കോട്: കൂഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി പട്ടാപകല്‍ 17 കിലോ സ്വര്‍ണവും 12 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ഇടുക്കി സ്വദേശിയെ തേടി പോലിസ് കര്‍ണാടകയില്‍. ഇടുക്കി സ്വദേശി റജിയെ തേടിയാണ് അന്വേഷണ സംഘം കര്‍ണാടകയിലെത്തിയത്. റജിയടക്കം എട്ടുപേരാണ് കവര്‍ച്ചയിലുണ്ടായിരുന്നത്. മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഞ്ചാവ് വില്‍പന സംഘത്തിലെ മുഖ്യകണ്ണിയായ റജി നേരത്തെ മംഗളൂരു ബന്തറില്‍ മല്‍സ്യത്തൊഴിലാളിയായിരുന്നു. ഈ സമയത്താണ് കൂഡ്‌ലു ബാങ്ക് കവര്‍ച്ച നടത്താന്‍ സംഘത്തോടൊപ്പം ചേര്‍ന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക