|    Jul 18 Wed, 2018 8:15 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കൂട്ടുകാരിയെ സഹായിക്കാന്‍ 16കാരന്റെ റാഞ്ചല്‍ നാടകം

Published : 24th September 2017 | Posted By: fsq

 

മുംബൈ: കൂട്ടുകാരിയെ സാമ്പത്തികമായി സഹായിക്കുന്നതിനായി 16 വയസ്സുകാരന്റെ തട്ടിക്കൊണ്ടുപോവല്‍ നാടകം. തന്നെ തട്ടിക്കൊണ്ടു പോയെന്നു പറഞ്ഞ് രക്ഷിതാക്കളില്‍ നിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു ഇവര്‍. നഗരപ്രാന്തത്തിലെ സങ്കിനക പ്രദേശത്തു താമസിക്കുന്ന ആ ണ്‍ കുട്ടി 19 കാരനായ മറ്റൊരു സുഹൃത്തുമായി ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോവല്‍ കഥ മെനഞ്ഞത്. കൂട്ടുകാര്‍ 2 പേരും മനോറിലെ ലോഡ്ജില്‍ താമസിച്ച് ആ ണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് 50 ലക്ഷം രൂപയുമായി എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇവര്‍ പോലിസി ല്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഫോണ്‍വിളി  വന്ന ടവര്‍ നോക്കി ഇവര്‍ താമസിച്ച ലോഡ്ജി ല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അവിടെ വച്ച് പോലിസ് ഇരുവരെയും കണ്ടെത്തിയതോടെ തട്ടിക്കൊണ്ടുപോവല്‍ നാടകം പൊളിയുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss