|    Sep 19 Wed, 2018 12:43 am
FLASH NEWS

കൂട്ടുകാരന്റെ ഓര്‍മയില്‍ രക്തം ദാനം ചെയ്ത് ഒരുപറ്റം യുവാക്കള്‍

Published : 6th October 2017 | Posted By: fsq

 

കാലടി: അകാലത്തില്‍ പൊലിഞ്ഞുപോയ കൂട്ടുകാരന്റെ ഓര്‍മയില്‍ രക്തം ദാനം ചെയ്ത് ഒരുകൂട്ടം യുവാക്കള്‍. കാഞ്ഞൂര്‍ ചെങ്ങലിലാണ് രക്തം ദാനം ചെയ്ത് യുവാക്കള്‍ മാതൃകയായത്. കൂട്ടുകാരനായിരുന്ന ടോണിയുടെ ഓര്‍മയ്ക്കായാണ് രക്തം ദാനം ചെയ്തത്.ഒരു വര്‍ഷം മുമ്പാണ് കാഞ്ഞൂര്‍ ചെങ്ങല്‍ സ്വദേശി ടോണി ഡേവീസ് മരണത്തിനു കീഴടങ്ങിയത്. നാട്ടുകാരുടെ എന്താവശ്യത്തിനും ടോണി മുന്‍പന്തിയിലുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്നാണ് ടോണി മരിച്ചത്. ടോണിയുടെ മരണം നാട്ടുകാരെയാകെ ദു:ഖത്തിലാഴ്ത്തി. ഇവിടുത്തെ യുവാക്കാളുടെയെല്ലാം നേതൃനിരയില്‍ ടോണിയുണ്ടായിരുന്നു. ടോണിയുടെ വിയോഗത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് ടോണിയുടെ ഓര്‍മയ്ക്കായി യുവാക്കള്‍ രക്തദാനവുമായി എത്തിയത്. കാഞ്ഞൂര്‍ ചെങ്ങല്‍ പ്രദേശത്തെ നൂറുകണക്കിന് ചെറുപ്പക്കാര്‍ രക്തം ദാനം ചെയ്തു. ആലുവ ബ്ലഡ് ബാങ്കിന്റെ സഹകരണവും ഉണ്ടായിരുന്നു.തുടര്‍ന്ന് നടന്ന ടോണി അനുസ്മണ സമ്മേളനം ജില്ലാ ജഡ്ജി പി സി പോളച്ചന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എംപി ലോനപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എ എ സന്തോഷ്, സന്ധ്യ ജോണ്‍, ശ്യാമള ടീച്ചര്‍, അഖില്‍ ആന്റണി ആന്റു തളിയന്‍ ധനില്‍, ഗോകുല്‍, വിഷ്ണു  സംസാരിച്ചു. ചടങ്ങല്‍ രക്തം ദാനം ചെയ്തവര്‍ക്ക് ഐഎംഎയുടെ വോളന്ററി കാര്‍ഡും വിതരണം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss