|    Jun 21 Thu, 2018 11:49 pm
FLASH NEWS

കൂട്ടികളെ ബാലവേലയ്ക്കു നിയോഗിക്കുന്നതായും കണ്ടെത്തല്‍; അസം സ്വദേശികളായ 500 കുട്ടികള്‍ തൊഴിലാളി ക്യാംപുകളില്‍

Published : 30th September 2016 | Posted By: Abbasali tf

തൊടുപുഴ: വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ഇതര സംസ്ഥാന തൊഴിലളികളുടെ മക്കള്‍ തൊഴിലാളി ക്യാംപുകളില്‍. അസം സ്വദേശികളായ 500 കുട്ടികള്‍ പീരുമേട്ടില്‍ മാത്രമുണ്ടെന്ന് ജില്ലാ സര്‍വശിക്ഷ അഭിയാന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പീരുമേട്ടിലെ തോട്ടം മേഖലയില്‍ തമ്പടിച്ചിരിക്കുന്ന അസം തൊഴിലാളികളുടെ മക്കളില്‍ ഏറിയ പങ്കും തോട്ടങ്ങളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് സര്‍വശിക്ഷ അഭിയാന്‍ കണക്കുകള്‍.ജില്ലയിലെ വിവിധ മേഖലകളില്‍ സര്‍വശിക്ഷാ അഭിയാന്‍ നടത്തി പരിശോധനയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. അതേ സമയം ഇതര സംസ്ഥാന തൊഴിലാളികളൂടെ കുട്ടികള്‍ തോട്ടം മേഖലയിലെ കോളനികളില്‍ ദുരിത ജീവിതം തള്ളി നീക്കുകയാണ്. കോളനികളിലെ വീടുകളില്‍ അധ്യാപകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും നടത്തിയ പരിശോധനയിലാണ് അസം സ്വദേശികളായ കുട്ടികളെ കണ്ടെത്തിയത്. ഇവിടെയെത്തിയിരിക്കുന്ന 10 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് തോട്ടങ്ങളിലെ ജോലി ചെയ്യിക്കുന്നു. ഈ മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും നിരവധിയാണുള്ളത്. എന്നാല്‍ ഈ  കുട്ടികളെ കുടുംബത്തിലേക്കുള്ള വരുമാനം കുറയുമെന്ന് കാരണത്താല്‍ വീട്ടുകാര്‍ സ്‌കൂളിലേയക്ക് അയക്കാത്ത സ്ഥിതി വിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ തോട്ടം മേഖലയായ മുന്നാറില്‍ ഇത്തരത്തില്‍ ഒരു കൂട്ടിയ്ക്കു പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ജില്ലാ സര്‍വശിക്ഷ അഭിയാന്റെ നേതൃത്വത്തില്‍ ബൃഹത്തായ പദ്ധതി അസൂത്രണം ചെയ്തു വരികയാണ്.ഇതിന്റെ ഭാഗമായി ശേഖരിച്ചു കണക്കുകളിലാണു സര്‍വശിക്ഷാ ആഭിയാന്‍ പീരുമേട്ടില്‍ 500 കുട്ടികളുള്ള വിവരം അറിഞ്ഞത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളെ സ്‌കൂളിലെത്തിച്ച് അവര്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുമെന്നും സര്‍വശിക്ഷ അഭിയാന്‍ അറിയിച്ചു. തൊഴിലാളികള്‍ക്കു സാമ്പത്തിക ഭദ്രത ഇല്ലാത്തതുകാരണം മിക്ക കുട്ടികളും സ്‌കൂളില്‍ നിന്ന് പഠനം ഉപേക്ഷിച്ചു പോവുന്നുണ്ട്. തമിഴ് തൊഴിലാളികളുടെ മക്കളില്‍ നിരവധിപേരെ തമിഴ്‌നാട്ടിലെ തുണിമില്ലുകളില്‍ ജോലിയ്ക്കായി അയച്ചിട്ടുണ്ട്. ഈ കണക്കുകള്‍ ജില്ല സര്‍വ ശിക്ഷ അഭിയാനു ലഭിച്ചിട്ടില്ല. കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നത് തോട്ടങ്ങള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണു കുട്ടികളെ ജോലിക്ക് വിട്ടതിനു പിന്നിലെന്നാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss