|    May 23 Wed, 2018 2:40 pm
FLASH NEWS

കൂട്ടായിയില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

Published : 13th May 2018 | Posted By: kasim kzm

തിരൂര്‍: തീരദേശത്ത് അക്രമസംഭവങ്ങള്‍ക്ക് അറുതിയാവുന്നില്ല. കൂട്ടായിയില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. താനൂര്‍ ഉണ്യാല്‍ സ്വദേശി ഹാജിയാരെ പുരക്കല്‍ അര്‍ഷാദ് (24) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടോടെ കൂട്ടായി പള്ളി വളപ്പില്‍ വച്ചാണ് അക്രമം നടന്നത്.
ഗുരുതര പരിക്കേറ്റ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമായതിനാല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അര്‍ഷാദ് സഹോദരിയുടെ വീട്ടിലേക്ക് പോവുമ്പോഴാണ് അക്രമിക്കപ്പെട്ടത്. അക്രമത്തില്‍ കൈക്കും കാലുകള്‍ക്കും തലയ്ക്കുമാണ് വെട്ടേറ്റത്. അക്രമികള്‍ മുഖം മൂടി ധരിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ ഉണ്യാലിലെ സിപിഎമ്മുകാരാണെന്നാണ് ആരോപണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss