|    Aug 21 Tue, 2018 9:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കൂട്ടമാനഭംഗത്തിനിരയായ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു

Published : 12th August 2018 | Posted By: kasim kzm

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ശാംലി ജില്ലയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ 23കാരി കേസിലെ പോലിസ് അനാസ്ഥയെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ചു. വെള്ളിയാഴ്ചയാണ് ജീവിതം അവസാനിപ്പിക്കുന്നതിനായി പെണ്‍കുട്ടി വിഷം കഴിച്ചതെന്ന് ജിന്‍ജാന സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജ്കുമാര്‍ ശര്‍മ പറഞ്ഞു.
കേസില്‍ പ്രതികളായ രണ്ടു പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തുവെന്നും പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണെന്നും പോലിസ് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരേ പോലിസ് മതിയായ നടപടി സ്വീകരിക്കാത്തതില്‍ പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്നു കുടുംബം പറഞ്ഞു. ഈ മാസം 5നാണ് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായത്. തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss