|    Sep 26 Tue, 2017 11:45 pm

കൂട്ടമരണങ്ങള്‍ തുടര്‍ക്കഥയാവുന്ന ബാലവാടി

Published : 25th October 2016 | Posted By: SMR

വടകര: ബാലവാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തം മൂന്നു ജീവനുകളാണ് അപഹരിച്ചത്. വള്ളിക്കാടിനും കൈനാട്ടിക്കും ഇടയിലുള്ള ഒന്നരകിലോമീറ്റര്‍ അപകടങ്ങളുടെ കേന്ദ്രമാണ്. ഇതേ സ്ഥലത്ത് വര്‍ഷങ്ങ ള്‍ക്കുമുമ്പും ഇതേപോലെ അപകടങ്ങളില്‍ കൂട്ട മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പതിനെട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് വഴിയരികി ല്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന രണ്ടുപേരാണ് ജിപ്പിടിച്ചു മരിച്ചത്. സിപിഐയുടെ പ്രാദേശിക നേതാവായ സിഎച്ച് കൃഷ്ണനും അശോകനുമാണ് അന്നത്തെ അപകടത്തില്‍ മരണപ്പെട്ടത്. പിന്നീട് പത്തുവര്‍ഷങ്ങള്‍ക്കു മുമ്പും നോമ്പുതുറ കഴിഞ്ഞു പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മറിഞ്ഞ് നാദാപുരം സ്വദേശികളായ മൂന്നുപേര്‍ മരിച്ചതും ഇതിനടുത്തുതന്നെയുള്ള വായനശാലക്കു സമീപമാണ്. കൈനാട്ടി ഗേറ്റിനുസമീപം ബസ്സിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ഗില്‍ രക്തസാക്ഷി ധീരജവാന്‍ പ്രമോദിന്റെ അച്ഛന്‍ കുഞ്ഞിരാമന്‍ മരണപ്പെട്ടിരുന്നു. മുട്ടുങ്ങല്‍ നാദാപുരം സംസ്ഥാനപാതയില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനുള്ള സൗകര്യങ്ങള്‍ കുറവാണ്. മറ്റുസ്ഥലങ്ങളില്‍ കുണ്ടും കുഴിയുമാണെങ്കിലും വള്ളിക്കാടുമുതല്‍ കൈനാട്ടിവരെ മെച്ചപ്പെട്ട ഭാഗമാണ്. ഇതുകൊണ്ടുതന്നെ ഇവിടെ വാഹനങ്ങളുടെ മല്‍സരപാച്ചിലാണ്. കാല്‍നടയാത്രക്കാരാണ് ഇതിന്റെ ദുരിതം പേറേണ്ടിവരുന്നത്. അതുതന്നെയാണ് ഇവിടെ തുടര്‍ക്കഥയാവുന്ന അപകടങ്ങളും സൂചിപ്പിക്കുന്നത്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജാഗ്രത ബാലവാടിയുടെ നേതൃത്വത്തില്‍ എംഎല്‍എ സി കെ നാണുവിന് നിവേദനം നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക