|    Oct 23 Mon, 2017 12:45 am
Home   >  National   >  

കൂട്ടബലാല്‍സംഗം: ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 28th June 2017 | Posted By: shins


ബറേലി: കൂട്ട ബലാല്‍സംഗ കേസില്‍ ഹിന്ദു യുവവാഹിനിയുടെ മൂന്നു പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. പോലിസ് ഓഫിസറെ കൈയേറ്റം ചെയ്തതിനും കേസുണ്ട്. ഗണേശ് നഗര്‍ പ്രദേശത്ത് ഉച്ചത്തില്‍ പാട്ടുവച്ചതിനെ ചൊല്ലി ദീപക്, അവിനാശ് എന്നിവര്‍ തമ്മിലുണ്ടായ വഴക്കാണു സംഭവത്തിന്റെ തുടക്കം. അവിനാശ്, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരായ കൂട്ടുകാരെയും കൂട്ടി ദീപകിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട് സഹോദരന്‍, ഗൗരവിനെയും കൂട്ടി എത്തിയ ദീപക് അവിനാശിനെയും കൂട്ടരെയും മര്‍ദിച്ചശേഷം പോലിസിലേല്‍പ്പിച്ചു. സംഭവം അറിഞ്ഞ ഹിന്ദു യുവവാഹിനി നേതാക്കളും പ്രവര്‍ത്തകരും പോലിസ് സ്‌റ്റേഷനിലെത്തി അറസ്റ്റില്‍ പ്രതിഷേധിച്ചു. അവര്‍ സബ് ഇന്‍സ്‌പെക്ടര്‍ മായങ്ക് അറോറയെ കൈയേറ്റം ചെയ്തു. യു പി മുഖ്യമന്ത്രി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനിയുടെ നേതാക്കളടക്കം മൂന്നുപേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക