|    Mar 28 Tue, 2017 8:02 am

കൂട്ടബലാല്‍സംഗം; നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി

Published : 22nd May 2016 | Posted By: SMR

ജിന്ദ്: ഹരിയാനയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ നഴ്‌സിങ് വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ദാരിയാവാല ഗ്രാമക്കാരിയായ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. കണ്ടേല ഗ്രാമത്തില്‍ നിന്നു പഠനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാന്‍ ബസ് കാത്തുനില്‍ക്കെ പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലാല്‍സംഗത്തിനിരയാക്കിയ ശേഷം അവര്‍ പെണ്‍കുട്ടിയെ അവളുടെ ഗ്രാമത്തിനടുത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്ന് പോലിസ് പറഞ്ഞു. വീട്ടിലെത്തിയ പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിനും പോലിസിനും മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. ബലാല്‍സംഗവുമായി ബന്ധപ്പെട്ട് സുമിത്, ഗുലാബ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day