|    Nov 22 Wed, 2017 2:37 am
FLASH NEWS

കൂട്ടബലാല്‍സംഗം; ചെര്‍പ്പുളശ്ശേരി പോലിസ് കൊല്ലത്ത് അന്വേഷണം നടത്തി

Published : 4th November 2016 | Posted By: SMR

കൊല്ലം: പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ ചെര്‍പ്പുളശ്ശേരി പോലിസ് കൊല്ലത്ത് അന്വേഷണം നടത്തി. വീടിനടുത്തുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പോലിസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഷാഡോ പോലിസിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. അതേസമയം സ്ഥലത്തെക്കുറിച്ച് പെണ്‍കുട്ടിക്ക് കൃത്യമായി വിവരം ഇല്ലാത്തതിനാല്‍ എവിടെയാണ് പീഡനം നടന്നതെന്നതാണ് പോലിസിന് അന്വേഷിക്കുന്നത്. കൊല്ലം റയില്‍വേസ്‌റ്റേഷനിലെ കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നാണ് പോലിസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാമുകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്നാണ് ബലാല്‍സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടി പോലിസിനു നല്‍കിയിരിക്കുന്ന മൊഴിയിലുള്ളത്. കാമുകന്റെ ആവശ്യപ്രകാരം സ്വര്‍ണ്ണം പണയം വെച്ചു പണം നല്‍കിയ പെണ്‍കുട്ടി കടം വാങ്ങിയ തുക തിരികെ ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. കുപിതനായി കാമുകന്‍ പെണ്‍കുട്ടിയെ കൊല്ലത്തേക്ക് വിളിച്ചു സുഹൃത്തുക്കള്‍ക്കു കാഴ്ച്ച വയ്ക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് സ്ഥലത്തെത്തിയ കാമുകനും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക