|    Apr 25 Tue, 2017 8:09 pm
FLASH NEWS

കൂട്ടബലാല്‍സംഗം: കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം-വി എം സുധീരന്‍

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: വടക്കാഞ്ചേരി സ്ത്രീ പീഡനത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സര്‍ക്കാരനോട് അഭ്യര്‍ത്ഥിച്ചു. നിരുത്തരവാദപരമായി ഈ കേസ് കൈകാര്യം ചെയ്യുകയും ഇരയെ അപമാനിക്കുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥന്മാരുടെ പേരില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
കൂട്ടമാനഭംഗത്തിനിടയായ യുവതി സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ കുറ്റകൃത്യം മറച്ചുവയ്ക്കുന്നതില്‍ പങ്കുവഹിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനോ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. വേലിതന്നെ വിളവു തിന്നുന്നതുപോലെ പ്രതികള്‍ക്ക് കൂട്ടുനിന്ന പോലിസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day