|    Jul 28 Fri, 2017 2:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൂട്ടബലാല്‍സംഗം: ആറുപേര്‍ കുറ്റക്കാരെന്ന് കോടതി

Published : 17th July 2016 | Posted By: SMR

കൊച്ചി: കളമശ്ശേരിയില്‍ തമിഴ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ആറുപേര്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തി.
കങ്ങരപ്പടി തേവക്കല്‍ പറക്കാട്ട് വീട്ടില്‍ അതുല്‍ പി ദിവാകരന്‍ (23), എടത്തല മുരുതക്കാട് മുഗള്‍ കൊല്ലറ വീട്ടില്‍ അനീഷ് (29), എടത്തല മണലിമുക്ക് പാറയില്‍ വീട്ടില്‍ മനോജ് (22), വടകോട് മുണ്ടക്കല്‍ വീട്ടില്‍ നിയാസ് (30), പഴന്തോട്ടം കുറുപ്പശ്ശേരി വീട്ടില്‍ കെ വി ബിനീഷ് (33), ഭാര്യ ഫോര്‍ട്ടു കൊച്ചി സ്വദേശിനി ജാസ്മിന്‍ (36) എന്നിവരെയാണ് ജഡ്ജി നിസ്സാര്‍ അഹമ്മദ് കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. 2015 ഫെബ്രുവരി 14 നായിരുന്നു കേസിനാസ്പതമായ സംഭവം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക