|    Nov 17 Sat, 2018 9:08 pm
FLASH NEWS
Home   >  Kerala   >  

കൂട്ടക്കൊല: നിര്‍ണായക ശബ്ദരേഖ പുറത്ത്

Published : 4th August 2018 | Posted By: afsal ph


ഇടുക്കി: ഇടുക്കി കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഷിബുവിന്റെ നിര്‍ണായക ശബ്ദരേഖ പുറത്ത്. കോടികള്‍ ഉടനെ കയ്യില്‍ വരുമെന്ന് ഷിബു പറയുന്ന ശബ്ദരേഖയാണ് പുറത്തായത്. സുഹൃത്തുമായുള്ള ഷിബുവിന്റെ സംഭാഷണമാണ് ഇത്.
ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്ന് ഷിബു പറയുന്നു. ഷിബുവിന് തൊടുപുഴയില്‍ സാമ്പത്തിക ഇടപാടുണ്ടെന്നും കൊല്ലപ്പെട്ട ജോത്സ്യനുമായി ഷിബുവിന് അടുത്ത ബന്ധമെന്നും പൊലിസ് പറയുന്നു. സംഭാഷണത്തിലെ സാമ്പത്തിക ഇടപാട് സംശയാസ്പദമാണ്. നിധിയുടെ പേരില്‍ ചിലര്‍ കൃഷ്ണന്റെ വീട്ടിലെത്തിയിരുന്നതായി പൊലിസ് സംശയിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss