|    Jan 24 Tue, 2017 10:52 am
FLASH NEWS

കൂടെ നില്‍ക്കുന്നവര്‍ക്കെന്നും ഊര്‍ജം പകര്‍ന്ന അപൂര്‍വ വ്യക്തിത്വം: ഫാസില്‍

Published : 28th June 2016 | Posted By: SMR

ആലപ്പുഴ: കൂടെനില്‍ക്കുന്നവര്‍ക്ക് എന്നും ഊര്‍ജം പകര്‍ന്നിരുന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് ചലച്ചിത്ര സംവിധായകന്‍ ഫാസില്‍. ജീവിതാവസാനം വരെ ഒരു യുവാവിനെപ്പോലെ പ്രവര്‍ത്തിച്ച അദ്ദേഹം കൂടെ നില്‍ക്കുന്നവര്‍ക്ക് എന്നും ഒരു മാതൃകയായിരുന്നു.
ബിരുദാനന്തര ബിരുദത്തിനു ശേഷം നെടുമുടി വേണുവുമായി ചേര്‍ന്ന് ആലപ്പുഴയില്‍ കലാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന എഴുപതുകളുടെ ആദ്യത്തിലാണ് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെടുന്നത്. കാവാലത്തിന്റെ പ്രശസ്തി സാഹിത്യ ചക്രവാളത്തില്‍ അടയാളപ്പെടുത്തിയ ദൈവത്താര്‍ നാടകമൊരുങ്ങുന്നത് ഇക്കാലത്താണ്. നെടുമുടി വേണുവും ഞാനും നാടകത്തില്‍ വേഷമിട്ടിരുന്നു.
ആലപ്പുഴ വിട്ടു പിന്നീട് കാവാലം തിരുവനന്തപുരത്തേക്കു ചേക്കേറിയ കാലഘട്ടത്തിലാണു നാടക രംഗത്തുനിന്നും സിനിമാരംഗത്തേക്ക് മാറുന്നതെന്നും തന്റെ സിനിമകളില്‍ പലതിലും കാവാലത്തിന്റേതായ മുദ്രകള്‍ പതിപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നതായും ഫാസില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക