|    Jul 21 Sat, 2018 7:46 am
FLASH NEWS

കൂടെ താമസിച്ച യുവതിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

Published : 9th September 2017 | Posted By: fsq

 

കുന്ദമംഗലം: കൂടെ താമസിച്ച യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതി പോലിസിന്റെ പിടിയില്‍. മഞ്ചേരി തിരുവാലി സ്വദേശി മയ്യാരി നാസറിനെയാണ് ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിനാണ് ഇയാളോടൊപ്പം താമസിച്ചിരുന്ന  തലശ്ശേരി നാരോല്‍ പീടിക കൂടന്റവിടെ റംല (40) കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം പ്രതി പുവ്വാട്ടുപറമ്പ് വഴി മുക്കത്തെത്തി മലപ്പുറത്തേക്ക് കടക്കുകയായിരുന്നു. ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും രണ്ട്  മക്കളുമുണ്ട്.  ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ഇയാളും മുന്‍ ഭാര്യയും പരസ്പരം വേര്‍ പിരിഞ്ഞാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട റംലക്ക് ഭര്‍ത്താവും അഞ്ച് മക്കളുമുണ്ട്. ഇവരുമായി പിണങ്ങിയ ഇവര്‍ പ്രതി നാസറിനൊപ്പം കുന്ദമംഗലം പെരിങ്ങോളത്ത് ഭര്‍ത്താവും ഭാര്യയുമാണെന്ന് പറഞ്ഞ് മുറിയെടുത്ത് താമസിക്കുകയായിരുന്നു. റംല കടകളില്‍ അടിച്ചുവാരാനും ലോട്ടറി വില്‍പ്പനക്കും പോകാറുണ്ടായിരുന്നു.പ്രതി നാസര്‍ കോഴിക്കോട് മീന്‍ മാര്‍ക്കറ്റില്‍ കാന്താരി മുളക് കച്ചവടവും പാളയത്ത് കോഴിമുട്ട കച്ചവടവും നടത്തിയിരുന്നു. സംഭവ ദിവസം പെരുന്നാള്‍ ആയത്‌കൊണ്ട് റംലയോട് ജോലിക്ക് പോകേണ്ടയെന്ന് പറഞ്ഞത് അനുസ്സരിക്കത്തതാണ് കൊലയ് ക്ക് കാരണമെന്ന് പ്രതി പോലിസിനോട് പറഞ്ഞു. വ്യാജ വിലാസത്തിലാണ് ഇരുവരും  വാടകക്ക് മുറിയെടുത്തത്. ഇവര്‍ താമസിച്ച വീട്ടില്‍ നിന്ന് മരുന്നിന്റെ ശീട്ടില്‍ എഴുതിയ പേരും വീട്ടുപേരുമാണ് പ്രതിയെ കണ്ടെത്താന്‍ പോലിസിനെ സഹായിച്ചത്. ഇരുപത്തി മൂന്ന് ആശുപത്രിയില്‍ നിന്നായി നടത്തിയ തെളിവെടുപ്പിലാണ് പ്രതിയെ കുറിച്ച് കൃത്യമായ സൂചന പോലിസിന് ലഭിച്ചത്. റംലയുടെ മുന്‍  ഭര്‍ത്താവിന്റെ പേരും നാസര്‍ എന്ന് തന്നെയാണ് ഇയാള്‍ക്ക് പ്രതിയുമായി രൂപ സാദൃശ്യമുള്ളതും പോലിസിനെ കുഴക്കി.തിരൂര്‍  ഉണ്ണ്യാലിലെ ഭാര്യ വീട്ടില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി അഞ്ച് ദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടു.  ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ബിജുവിനോടൊപ്പം വിവിധ സ്റ്റേഷനുകളിലെ  എഎസ്‌ഐ സുഗീഷ് കുമാര്‍, ബാബു മണാശ്ശേരി, പ്രബിന്‍, പ്രശാന്ത്, ഉസ്മാന്‍ വയനാട്, മുഹമ്മദാലി, അജിത്ത്കുമാര്‍, ദീപുകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss