|    Oct 23 Tue, 2018 12:56 pm
FLASH NEWS

‘കൂടെയുണ്ട് രോഗീസംഗമം’ പുത്തനുണര്‍വായി

Published : 22nd September 2017 | Posted By: fsq

 

മുക്കം: രോഗങ്ങളും അപകടങ്ങളും തകര്‍ത്ത ജീവിതവുമായി വീടിന്റെ നാല് ചുവരുകള്‍ക്കിടയില്‍പുറം കാലം കഴിക്കുന്നവര്‍ക്കായി മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയറും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച  ‘കൂടെയുണ്ട്’ രോഗീ സംഗമം  രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പുത്തനുണര്‍വായി.  നൂറിലധികം രോഗികള്‍ സംഗമത്തില്‍ പങ്കാളികളായി.കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കല്‍ കോളെജ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.സി.നൗഷാദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മുക്കം വിജയന്‍ ‘വിശേഷാല്‍ പതിപ്പ് ‘ പ്രകാശനം ചെയ്തു. കെവിവിഇഎസ് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് റഫീഖ് മാളിക കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബിന്ദു രാജന്‍, പഞ്ചായത്ത് മെമ്പര്‍ ജി അബ്ദുല്‍ അക്ബര്‍,ഗ്രെയ്‌സ് ചെയര്‍മാന്‍ പി.കെ.ശരീഫുദ്ദീന്‍, എം.കെ.സിദ്ദീഖ്, ബക്കര്‍ കളര്‍ ബലൂണ്‍, ഷാഹുല്‍ ഹമീദ് സംസാരിച്ചു. എകെഡബഌയുആര്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദലി വഴിയോരം സ്റ്റുഡന്റ് വളണ്ടിയര്‍ അംജദ് ചേന്ദമംഗല്ലൂരിനെ പൊന്നാടയണിയിച്ച് അനുമോദിച്ചു.റസ്‌ലാന്‍ മുല്ലോളി തടപ്പറമ്പ് കാര്‍ത്ത്യായനിക്ക് വാക്കിംഗ് സ്റ്റിക്ക് നല്‍കി. ഗണേഷ് കമ്മത്ത്, ചന്തം മുഹമ്മദലി, പ്രേമചന്ദ്രന്‍ , ആലി മയൂരി, ഇസ്മാഈല്‍ തങ്ങള്‍, പി കെ ഖാദര്‍ , എന്‍ കെ കെ നൗഷാദ്, മജീദ് വര്‍ണം, റിയാസ് സ്പാര്‍ക്ക്. കെ.വി.പരീക്കുട്ടി ഹാജി, പി. കെ ഖാദര്‍ , കെ കെ ആലി ഹസന്‍. സാദിഖ് കാര മുല, ഖാസിം മാസ്റ്റര്‍. സി കെ മുഹമ്മദ്, അംജദ്, മുഹമ്മദലി വയലോരം നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss