|    Nov 21 Wed, 2018 4:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കൂടുതല്‍ സൈനികരെ വിന്യസിക്കണം: ഹസന്‍

Published : 19th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളം ഈ നൂറ്റാണ്ടില്‍ നേരിട്ട ഏറ്റവും വലിയ പ്രളയത്തെ ദേശീയദുരന്തമായി അടിയന്തരമായി പ്രഖ്യാപിക്കണമെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് മുഴുവന്‍ പേരെയും ഇന്നുതന്നെ രക്ഷപ്പെടുത്തണമെന്നും കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും കഴിഞ്ഞ ദിവസം തന്നെ രക്ഷപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഫലപ്രദമായില്ല. ഔദ്യോഗിക സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയുടെ പരിമിതിയാണു സജി ചെറിയാന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രകടിപ്പിച്ചിരിക്കുന്നത്.
കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തി ഇനിയൊരു ജീവന്‍ പോലും പൊലിയില്ലെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നു ഹസന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss