|    Dec 14 Fri, 2018 4:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൂടുതല്‍ സംസ്ഥാനങ്ങള്‍ സിബിഐക്കെതിരേ

Published : 18th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിനു പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി പശ്ചിമ ബംഗാളും. ആന്ധ്രയുടെ തീരുമാനത്തിനു പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിയും രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടുന്നതിനാണ് ഇരുസംസ്ഥാനങ്ങളും സിബിഐക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കൂര്‍ അനുമതി വാങ്ങാതെ സിബിഐക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള പൊതുസമ്മതം പിന്‍വലിച്ചുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. ഇതോടെ, സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കേസുകളില്‍ ഇനി സിബിഐക്ക് മുന്‍കൂര്‍ അനുമതി തേടേണ്ടിവരും.
രാഷ്ട്രീയനേട്ടത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി സിബിഐക്ക് സംസ്ഥാനത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. നായിഡുവിന്റെ നടപടിയെ അഭിനന്ദിച്ചുകൊണ്ടാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സംസ്ഥാനത്തും സിബിഐയെ വിലക്കി പ്രഖ്യാപനം നടത്തിയത്. നായിഡു ചെയ്തത് ശരിയാണെന്ന് പ്രതികരിച്ച മമത, ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ മാത്രമാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു.
അതേസമയം, അഴിമതിയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പരമാധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാനുള്ളവരാണ് സിബിഐ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് വരാന്‍ പാടില്ല എന്ന നിലപാട് എടുക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. മധ്യപ്രദേശിലെ ഭോപാലില്‍ ബിജെപിയുടെ പ്രകടനപത്രിക പ്രകാശനം ചെയ്തുകൊണ്ടുള്ള ചടങ്ങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക സാഹചര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടല്ല, എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നു ഭയന്നാണ് ആന്ധ്രാ സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss