|    Oct 20 Fri, 2017 9:53 pm
FLASH NEWS
Home   >  Kerala   >  

കൂടുതല്‍ വിവരങ്ങള്‍ ആലുവ ജയിലിലെ വിഐപി പറയുമെന്ന് പള്‍സര്‍ സുനി

Published : 18th July 2017 | Posted By: shins

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നത് ആലുവയിലെ ജയിലില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി. റിമാന്‍ഡ് കാലാവധി അവാസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി മടക്കിക്കൊണ്ടുപോവുന്ന വഴിയാണ് ദൂരൂഹതയുണര്‍ത്തുന്ന പ്രതികരണവുമായി പള്‍സര്‍ സുനി രംഗത്തെത്തിയത്. മാധ്യമങ്ങളോടു സംസാരിക്കുന്നതില്‍ നിന്നും പോലീസ് സുനിയെ വിലക്കിയിരുന്നു. എങ്കിലും ‘കഥ പകുതിയേ ആയിട്ടുള്ളൂ’വെന്നും പള്‍സര്‍ സുനി മാധ്യമപ്രവര്‍ത്തകരോട് വിളിച്ചു പറഞ്ഞു. അതേസമയം, സുനിയുടെ റിമാന്‍ഡ് അടുത്തമാസം ഒന്നുവരെ നീട്ടിയിരിക്കുകയാണ്. കേസില്‍ ഇനിയും പ്രതികളുണ്ടാവുമെന്ന് സുനിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക