|    Dec 17 Mon, 2018 12:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും: മന്ത്രി

Published : 20th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തിലേക്കു കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്നു വ്യോമയാന മന്ത്രി. തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചതായി വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഒമ്പതു വിദേശ കമ്പനികള്‍ തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസുകള്‍ പുനക്രമീകരിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്ന് 20 മുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിനു നടപടികള്‍ പൂര്‍ത്തിയാവുന്നു. ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനു മൂന്ന് സ്വകാര്യ ഹെലികോപ്റ്റര്‍ ഓപറേറ്റര്‍മാരുമാരെ ഡിജിസിഎ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ സഹായിക്കാന്‍ പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷ (ഐസിപി എ)നും രംഗത്തെത്തി. ഓപറേഷന്‍ മഡാഡ്, ഓപറേഷന്‍ സഹയോഗ് എന്നിങ്ങനെ കേരളത്തില്‍ നടക്കുന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും വിമാനം പറത്തുന്നതിനും പ്രതിഫലം ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രിക്കയച്ച് കത്തില്‍ ഐസിപിഎ അറിയിച്ചത്.
ഈദ്ഗാഹുകളില്‍ ദുരിതാശ്വാസ
ഫണ്ട് ശേഖരിക്കുക: കെഎന്‍എം
കോഴിക്കോട്: പ്രളയക്കെടുതിയുടെ ഗൗരവം മനസ്സിലാക്കി ഈദ്ഗാഹുകളിലും കഴിഞ്ഞ വെള്ളിയാഴ്ച ഫണ്ട് സ്വരൂപിച്ച പള്ളികളിലും ദുരിതാശ്വാസ ഫണ്ട് ശേഖരിക്കണമെന്നു കെഎന്‍എം പ്രസിഡന്റ ടി പി അബ്ദുല്ലക്കോയ മദനി, ജനറല്‍ സെക്രട്ടി പി പി ഉണ്ണീന്‍കുട്ടി മൗലവി, വൈസ് പ്രസിഡന്റ് ഹുസയ്ന്‍ മടവൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കേരളത്തെ ബാധിച്ച കെടുതിയില്‍ നിന്നു ദുരിതബാധിതരെ കരകയറ്റാന്‍ ഭീമമായ തുക ആവശ്യമാണ്. ശേഖരിച്ച തുക എത്രയും വേഗം മുജാഹിദ് സെന്ററില്‍ മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ മുഖേനയോ, നേരിട്ടോ, അക്കൗണ്ടിലൂടെയോ എത്തിക്കുക. അക്കൗണ്ട് നമ്പര്‍: 0000067102862188. കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍. ഐഎഫ്എസ്്‌സി കോഡ്: എസ്ബിഐഎന്‍ 0070561, മാവൂര്‍റോഡ് ബ്രാഞ്ച്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss