|    Dec 17 Mon, 2018 6:00 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കൂടുതല്‍ വരിക്കാരുള്ള യൂട്യൂബ് ചാനല്‍ ടി സീരീസ്

Published : 16th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള (സബ്‌സ്‌ക്രൈബേര്‍സ്) പരിപാടി ഏതാവും? ഏറ്റവും കൂടുതല്‍ പേര്‍ കണ്ട പരിപാടി ഏതാവും? ടെയ്‌ലര്‍ സ്വിഫ്റ്റ്, ജസ്റ്റിന്‍ ബീബര്‍, 5 മിനിറ്റ് ക്രാഫ്റ്റ് അങ്ങനെ ചില പേരുകളാണ് ഒറ്റയടിക്ക് മനസ്സിലെത്തുക. സൂപ്പര്‍ ഹിറ്റുകളായ ടെയ്‌ലര്‍ സ്വിഫ്റ്റ്, എഡ് ഷീരന്‍ വീഡിയോകള്‍ 1500 കോടി ആളുകളാണു കണ്ടത്. പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറുടെ പരിപാടികള്‍ 1800 കോടി ആളുകളാണ് യൂട്യൂബിലൂടെ വീക്ഷിച്ചത്.
എന്നാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട യൂട്യൂബ് ചാനല്‍ ഏതാവുമെന്നു ചോദിച്ചാല്‍ ഇതു രണ്ടുമല്ല ഉത്തരം. ഇന്ത്യയില്‍ നിന്നുള്ള ടി സീരീസ് എന്ന സംഗീത-സിനിമാ നിര്‍മാണക്കമ്പനിയുടെ പരിപാടികളാണ്. അമേരിക്കയില്‍ അത്ര ജനപ്രീതിയില്ലാത്ത ടി സീരീസിന്റെ വീഡിയോകള്‍ 5300 കോടി ആളുകളാണു കണ്ടത്. ഒരുദിവസം 1,00,000 വരിക്കാര്‍ ചാനലിന് കൂടുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
1980കളിലാണ് ജ്യൂസ് വില്‍പനക്കാരനും കാസറ്റ് ടേപ്പ് വിദഗ്ധനുമായിരുന്ന ഗുല്‍ശന്‍ കുമാര്‍ ചാനല്‍ തുടങ്ങിയത്. 1990 കളോടെ ഇന്ത്യയില്‍ ചാനല്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss